HOME
DETAILS
MAL
സോണിയ ആശുപത്രിയില്‍
backup
November 30 2016 | 05:11 AM
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുത്ത വൈറല്‍ പനിയെ തുടര്‍ന്നാണ് ഡല്‍ഹിയിലെ സര് ഗംഗാറാം ആശുപത്രിയില്‍ സോണിയയെ പ്രവേശിപ്പിച്ചത്.രണ്ടു ദിവസത്തിനകം ആശുപത്രി വിടാനാകുമെന്ന് കരുതുന്നതായി കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെവാല അറിയിച്ചു.വാരാണസിയിലെ കോണ്‍ഗ്രസ് റാലിയില്‍ പങ്കെടുക്കവേ തളര്‍ന്നുവീണതിനെ തുടര്‍ന്ന് കഴിഞ്ഞ ഓഗസ്റ്റിലും സോണിയ ചികിത്സ തേടിയിരുന്നു.സോണിയയുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.അനാരോഗ്യത്തെ തുടര്‍ന്ന് സോണിയ പാര്‍ലമെന്റ് സമ്മേളനത്തിന്റെ ഭൂരിഭാഗം സമയവും വിട്ടു നില്‍ക്കുകയാണ്. 69 കാരിയായ സോണിയ 1998 മുതല്‍ കോണ്‍ഗ്രസ് നേതൃ പദവിയിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."