അമേരിക്കയില്‍ ഹിജാബ് സംരക്ഷിക്കാന്‍ സ്ത്രീകള്‍ ആയോധന മുറ അഭ്യസിക്കുന്നു
വാഷിങ്ടണ്‍: അമേരിക്കയില്‍ ഹിജാബ് (ശിരോവസ്ത്രം) ധരിക്കുന്നവര്ക്കെതിരേ ആക്രമണം പതിവായതോടെ സ്വയംരക്ഷയ്ക്ക് മുസ്്ലിം സ്ത്രീകള്‍ അഭ്യാസമുറകള്‍ പരിശീലിക്കുന്നു. ട്രംപ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് ആക്രമണം രൂക്ഷമായത്. ഹിജാബ് പിടിച്ചുപറിക്കുന്നതിനെ തുടര്‍ന്നാണ് സ്ത്രീകള്‍ സ്വയം രക്ഷാമുറകള് അഭ്യസിക്കാന്‍ തീരുമാനിച്ചതെന്നാണ് പരിശീലനത്തിന് നേതൃത്വം നല്കുന്ന സൈനബ് അബ്ദുല്ല പറയുന്നത്.
ഇതിനായി ആയോധനകലയിലെ വിദഗ്ധരുടെ സഹായവും ഇവര്‍ തേടിയിട്ടുണ്ട്. ഹിജാബ് ഗ്രാബ് എസ്കേപ് എന്നാണ് രക്ഷാമുറയ്ക്ക് 24 കാരിയായ സൈനബ് പേരിട്ടിരിക്കുന്നത്. പരിശീലന പരിപാടി ആരംഭിച്ചതോടെ നിരവധി മുസ്ലിം സ്ത്രീകള്‍ തന്നെ സമീപിച്ചതായും ഇവര്‍ പറയുന്നു. നാലു ലളിതമായ സ്റ്റെപ്പുകളിലൂടെ ശിരോവസ്ത്രം പറിച്ചെടുക്കാന്‍ വരുന്ന അക്രമിയെ കീഴ്പ്പെടുത്തുന്ന രീതിയാണ് ഇവര്‍ പരിശീലിപ്പിക്കുന്നത്. ഇതിനായി ഇന്‍ഫോഗ്രാഫിക്കും സൈനബ് തയാറാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."