ഹരിതകേരളം മിഷനില്‍ ജനപങ്കാളിത്തം ഉറപ്പാക്കണം: മുഖ്യമന്ത്രി
ആലപ്പുഴ: ഹരിതകേരളം മിഷന്‍ സാക്ഷരതാ പ്രസ്ഥാനത്തിനുശേഷമുള്ള ഏറ്റവും വലിയ ജനപങ്കാളിത്തമുള്ള പരിപാടിയായി മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
ഡിസംബര്‍ എട്ടിന് നടക്കുന്ന സംസ്ഥാനതല ഉദ്ഘാടനത്തില്‍ വലിയ തോതില്‍ ജനപങ്കാളിത്തം ഉറപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കേരള ചരിത്രത്തിലെ പ്രധാനപ്പെട്ട ദിവസമായി ഡിസംബര്‍ എട്ട് മാറണം. കേരളം ഹരിതവും, ശുചിത്വ പൂര്‍ണ്ണവും, കൃഷിയില്‍ സ്വയം പര്യാപ്തവുമാകുക എന്നതാണ് മിഷന്റെ ലക്ഷ്യം. ഹരിതകേരളം മിഷന്റെ സംസ്ഥാനതല പ്രവര്‍ത്തനങ്ങളുടെ ആരംഭം കുറിക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാരുമായും ജില്ലാ കലക്ടര്‍മാരുമായും വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ നാനാ തുറകളിലുള്ള എല്ലാ വ്യക്തിത്വങ്ങളെയും ഉള്‍പ്പെടുത്താന്‍ പ്രത്യേകം ശ്രദ്ധിക്കണം. പ്രചരണത്തിനായി നവമാധ്യമങ്ങളെ പരമാവധി പ്രയോജനപ്പെടുത്തണം.
മിഷന്റെ ആദ്യഘട്ടമായി കുളങ്ങള്‍, തോടുകള്‍, നീരുറവകള്‍ എന്നിവ വീണ്ടെടുക്കും. വെള്ളം ഫലപ്രദമായി ഉപയോഗിക്കാനാവശ്യമായ സംവിധാനങ്ങള്‍ സംബന്ധിച്ച് ബോധവത്കരണം ഉണ്ടാവണം. കാര്‍ഷികോത്പാദനക്ഷമത വര്‍ധിപ്പിക്കും. ജൈവകൃഷിയും സാധാരണ കൃഷിരീതികളും പ്രോത്സാഹിപ്പിക്കും. സംസ്ഥാനത്തെ കീടനാശിനി വിമുക്തമാക്കും. പഴം, പച്ചക്കറി കൃഷികള്‍ പ്രോത്സാഹിപ്പിക്കും. കാര്‍ഷികസേനകള്‍ക്ക് രൂപം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."