കോടിയേരിയുടെ പരാമര്‍ശം പരിഹാസ്യം: വി.എം.സുധീരന്
തിരുവനന്തപുരം: അന്ധമായ മാര്‍ക്സിസ്റ്റ് വിരോധം ഉപേക്ഷിക്കണമെന്നും ബി.ജെ.പി.യുടെ ബി ടീമായി കേരളത്തിലെ കോണ്‍ഗ്രസ് മാറിയെന്നുമുള്ള സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പരാമര്‍ശം പരിഹാസ്യവും ബാലിശവുമാണെന്നു കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന് പ്രസ്താവനയില്‍ പറഞ്ഞു. താനൊരു മാര്‍ക്സിസ്റ്റ് വിരുദ്ധനല്ല. ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കു പ്രത്യേകിച്ച് അതിനെല്ലാം നേതൃത്വം നല്കുന്ന സി.പി.എമ്മിനു രാഷ്ട്രീയരംഗത്ത് അവരുടേതായ പങ്കു നിര്‍വഹിക്കാനുണ്ടെന്നു കരുതുന്ന ഒരു രാഷ്ട്രീയപ്രവര്‍ത്തകനാണ്.
ബി.ജെ.പി.യുമായും അതിന്റെ പൂര്‍വ പ്രസ്ഥാനമായ ഭാരതീയ ജനസംഘവുമായും തെരഞ്ഞെടുപ്പുസഖ്യത്തിലും രാഷ്ട്രീയ ബന്ധത്തിലും ഏര്‍പ്പെട്ട ചരിത്രം സി.പി.എമ്മിന്റേതാണ്. 1977ലെ തെരഞ്ഞെടുപ്പില്‍ ജനസംഘം ഉള്‍പ്പെട്ട ജനതാപാര്‍ട്ടിയുമായി സഖ്യത്തിലേര്‍പ്പെട്ടതും തുടര്‍ന്നുവന്ന ജനതാപാര്‍ട്ടി സര്‍ക്കാരിനെ പിന്താങ്ങിയതും പിന്നീട് വി.പി.സിങ് മന്ത്രിസഭയെ ബി.ജെ.പിയോടൊപ്പം താങ്ങിനിര്‍ത്തിയതും മറക്കാനാകില്ലെന്നും സുധീരന് കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."