സ്‌കൂളുകള്‍ ഹൈടക്കാക്കല്‍ പദ്ധതി സൗകര്യമൊരുക്കുന്നവര്‍ക്ക് മുന്‍ഗണ
പാലക്കാട്: കേരളത്തിലെ മുഴുവന്‍ സര്‍ക്കാര്‍-എയ്ഡഡ് ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി - വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി ക്ലാസ് മുറികളും ഐ.ടി.ലാബുകളും ഹൈടെക്കാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്ന് ഐ.ടി.അറ്റ് സ്‌കൂള്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ. അന്‍വര്‍ സാദത്ത് പറഞ്ഞു. ഇതിന് മുന്നോടിയായി ഓണ്‍ലൈന്‍ സര്‍വെയില്‍ വിവരങ്ങള്‍ നല്‍കുന്നതിനായി പാലക്കാട് ജില്ലാ ഐ.ടി.അറ്റ് സ്‌കൂള്‍ ഐ.റ്റി. കോഡിനേറ്റര്‍മാക്കായി ശില്‍പശാല നടത്തി.
ഹൈടെക് വിദ്യാലയങ്ങളാക്കുന്നതിന്റെ മുന്നോടിയായി ഐ.ടി.അറ്റ് സ്‌കൂളിന്റെ നേതൃത്വത്തില്‍ കംപ്യൂട്ടര്‍ ലാബ്, ബ്രോഡ് ബാന്‍ഡ് ഇന്റര്‍നെറ്റ് , ക്ലാസ് മുറികളില്‍ ലാപ്‌ടോപ്പ്-പ്രൊജക്ടര്‍-ശബ്ദ സംവിധാനം, നെറ്റ് വര്‍ക്കിങ് ഏര്‍പ്പെടുത്തും. എന്നാല്‍ ഇത് സജ്ജമാക്കുന്നവിധം ക്ലാസ് മുറികളും ലാബും സുരക്ഷിതമാക്കല്‍, പെയിന്റിങ്, പൊടിശല്യമില്ലാത്ത ക്ലാസ് മുറികള്‍ സജ്ജീകരിക്കല്‍, സുരക്ഷിതമായ വൈദ്യുതീകരണം, മേല്‍ക്കൂരകള്‍ എന്നിവ അതത് സ്‌കൂള്‍ പൂര്‍ത്തിയാക്കണം.
ജനപ്രതിനിധികളുടേയും തദ്ദേശ സ്ഥാപനങ്ങളുടേയും പി.ടി.എ, പൂര്‍വവിദ്യാര്‍ഥികള്‍, മറ്റു സ്ഥാപനങ്ങള്‍ എന്നിവയുടേയും സഹായത്തോടെ ഇത് ചെയ്യാം. ആദ്യം സജ്ജമാകുന്ന സ്‌കൂളുകള്‍, ക്ലാസ് മുറികള്‍ ആദ്യ ഘട്ടത്തില്‍ പരിഗണിക്കും.
മുഴുവന്‍ അധ്യാപകര്‍ക്കും കംപ്യൂട്ടറിലുള്ള അടിസ്ഥാന പരിശീലനം, എല്ലാ വിഷയങ്ങളും ഐ.സി.ടി ഉപയോഗിച്ച് പഠിപ്പിക്കാനുള്ള പരിശീലനം, ഡിജിറ്റല്‍ ഉള്ളടക്ക വിന്യാസം, വിഭവ പോര്‍ട്ടലുകള്‍, ഇ-ഗവേണന്‍സ് അധിഷ്ഠിത മോണിറ്ററിങ്, ഇ-ലേണിങ്, എം ലേണിങ് തുടങ്ങിയ അക്കാദമിക് പ്രവര്‍ത്തനങ്ങളും ഹൈടെക് സ്‌കൂള്‍ പ്രൊജക്ടിന്റെ ഭാഗമായി നടപ്പാക്കും .
ഡിസംബര്‍ അഞ്ചിന് മുമ്പ് സ്‌കൂള്‍ ഓണ്‍ലൈന്‍ വിവരങ്ങള്‍ നല്‍കണം. ഇതിനുമുന്നോടിയായി സ്‌കൂള്‍ തലത്തില്‍ വിശദമായ ആലോചനാ യോഗങ്ങള്‍ നടത്തും.
വിദ്യാഭ്യാസ ജില്ലാ തലത്തില്‍ ഒറ്റപ്പാലം, മണ്ണാര്‍ക്കാട്, പാലക്കാട് എന്നീ കേന്ദ്രങ്ങളില്‍ ശില്‍പശാലകള്‍ പൂര്‍ത്തിയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."