HOME
DETAILS
MAL
കയറുന്നതിന് മുന്‍പ് ബസ് വിട്ടു; അതേ ബസിനടിയില്‍പെട്ട് വയോധികന് മരിച്ചു
backup
November 30 2016 | 20:11 PM
ആറ്റിങ്ങല്‍: കയറുന്നതിനു മുന്‍പ് ബസ് മുന്നോട്ടെടുത്തതിനെ തുടര്‍ന്ന് അടിതെറ്റി വീണ വയോധികന്റെ ദേഹത്ത് അതേ ബസ് കയറിയിറങ്ങി. അയിലം വിളയില്‍ വീട്ടില്‍ ശ്രീധരന് (70) തല്‍ക്ഷണം മരിച്ചു.
ഇന്നലെ രാവിലെ പത്തിന് ് അയിലം റൂട്ടില്‍ മൈവള്ളി ഏല ബസ്റ്റോപ്പിലായിരുന്നു അപകടം. സ്വകാര്യ ബസാണ് അപകടം വരുത്തി വച്ചത്. കയറുന്നതിനു മുന്‍പ് ബസ് മുന്നോട്ടെടുത്തപ്പോള്‍ കാല് തെറ്റി വീണ ഇയാളുടെ ശരീരത്തിലൂടെ ബസിന്റെ പിന്‍വശത്തെ ടയര്കയറിഇറങ്ങുകയായിരുന്നു.അപകടമറിയാതെ ഇയാളെയും വലിച്ചുകൊണ്ട് ഏറെ ദൂരം ഓടിയ ശേഷമാണ് ബസ് നിര്‍ത്തിയതെന്ന് നാട്ടുകാര്‍ പറയുന്നു. പ്രദേശത്തെ പ്രമുഖ ടെയ്ലറായിരുന്നു ശ്രീധരന്. മൃതദേഹം ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം വീട്ടുവളപ്പില്‍ സംസ്കരിച്ചു. ഭാര്യ: രാജകി. മക്കള്‍: പ്രകാശ്, സന്തോഷ്, ബീന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."