റിമോട്ട് സെന്‍സിങ് ആന്‍ഡ് എന്‍വയോണ്‍മെന്റ് സെന്റര്‍ വാക് ഇന്‍ ഇന്റര്‍വ്യൂ
സംസ്ഥാന റിമോട്ട് സെന്‍സിങ് ആന്‍ഡ് എന്‍വയോണ്‍മെന്റ് സെന്റര്‍ നടപ്പാക്കുന്ന സമയബന്ധിത പ്രൊജക്ടുകളിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനത്തിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. പ്രൊജക്ട് സയന്റിസ്റ്റ് (ഒരു ഒഴിവ്): വേതനം 32,300 രൂപ. യോഗ്യത: എര്‍ത്ത് സയന്‍സ്, സയന്‍സ്, സ്‌പേസ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ റിമോട്ട് സെന്‍സിങ് ബിരുദമോ ബിരുദാനന്തര ബിരുദമോ വേണം.
റിമോട്ട് സെന്‍സിങ് ആന്‍ഡ് ജി.ഐ.എസില്‍ രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. കാഡ്, ജിസ് ടെക്‌നീഷ്യന്‍ (ഒരു ഒഴിവ്): വേതനം 20,000 രൂപ, യോഗ്യത: സിവില്‍ ഡിപ്ലോമ, ഡ്രാഫ്റ്റ്‌സ്മാന്‍ അല്ലെങ്കില്‍ ഐ.ടി.ഐ സര്‍വേയര്‍, ഡ്രാഫ്റ്റ്‌സ്മാന്‍, സയന്‍സില്‍ ബിരുദവും ജി.ഐ.എസില്‍ ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും.
കാഡ്, ജി.ഐ.എസില്‍ രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. പി.എസ്.സി നിശ്ചയിച്ചിട്ടുള്ള പ്രായപരിധി. എസ്.സി, എസ്.ടി, മറ്റു പിന്നോക്കവിഭാഗക്കാര്‍ക്ക് അനുവദനീയ ഇളവ് ലഭിക്കും. ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റയും അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ഡിസംബര്‍ ഏഴിനു രാവിലെ പത്തിനു കേരള സംസ്ഥാന റിമോട്ട് സെന്‍സിങ് ആന്‍ഡ് എന്‍വയോണ്‍മെന്റ് സെന്റര്‍, വികാസ്ഭവന്‍, തിരുവനന്തപുരം ഓഫിസില്‍ സ്‌ക്രീനിങ് ടെസ്റ്റിനും ഇന്റര്‍വ്യൂവിനും ഹാജരാകണം.
ഫോണ്‍ : 0471 2301167. വെബ്‌സൈറ്റ് : www.skrec.kerala.gov.in.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."