HOME
DETAILS
MAL
ലാത്തിച്ചാര്‍ജ്: മനുഷ്യാവകാശ കമ്മിഷന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു
backup
November 30 2016 | 21:11 PM
വടക്കാഞ്ചേരി: പീഡനകേസില്‍ ആരോപണ വിധേയനായ നഗരസഭാ കൗണ്‍സിലറെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രകടനം നടത്തിയ യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു പ്രവര്‍ത്തകരെ ലാത്തിച്ചാര്‍ജ് ചെയ്ത സംഭവത്തില്‍ പൊലിസുകാര്‍ക്കെതിരേ നടപടിയാവശ്യപ്പെട്ട് മര്‍ദനത്തിനിരയായവര്‍ സമര്‍പ്പിച്ച പരാതിയില്‍ മനുഷ്യാവകാശ കമ്മിഷന് തൃശൂര്‍ ഐ.ജിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. വടക്കാഞ്ചേരി പൊലിസ് സ്റ്റേഷനിലെ ലോക്കപ്പിലിട്ട് തങ്ങളെ ക്രൂരമായി മര്‍ദ്ദിച്ചുവെന്നായിരുന്നു പരാതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."