HOME
DETAILS
MAL
കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജും ഹാക്ക് ചെയ്യപ്പെട്ടു
backup
December 01 2016 | 05:12 AM
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തതിനു പിന്നാലെ കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജും ഹാക്ക് ചെയ്യപ്പെട്ടു. കോണ്‍ഗ്രസിനെതിരെയും രാഹുല്‍ ഗാന്ധിക്കെതിരെയും പേജില്‍ അസ്യഭ്യപ്രയോഗങ്ങള് നടത്തിയിട്ടുണ്ട്. ഇന്ന് രാവിലെയോടെയാണ് പേജ് ഹാക്ക് ചെയ്യപ്പെട്ടത്.
ഇന്നലെ രാത്രിയിലും രാഹുലിന്റെ ട്വിറ്റര്‍ ഹാക്ക് ചെയ്ത് അസഭ്യപ്രയോഗങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നു. രാത്രി 8.30 ഓടെ എട്ടോളം പോസ്്റ്റുകളാണ് പ്രത്യക്ഷപ്പെട്ടത്. ഒരു മണിക്കൂറിന് ശേഷം പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്തെങ്കിലും കുറച്ചു സമയത്തിന് ശേഷം വീണ്ടും പ്രത്യക്ഷപ്പെട്ടു. രാഹുലിന്റെ അക്കൗണ്ടിന്റെ പേരും മാറ്റിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഇന്നത്തെ സംഭവവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."