മൂവാറ്റുപുഴയാര്‍ സംരക്ഷണം: സെമിനാര്‍
മൂവാറ്റുപുഴ: നെഹ്റു യുവകേന്ദ്രയുടെയും കേരള എന്‍വോയണ്‍മെന്റ് ആന്റ് നേച്ചര്‍ അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ 'മൂവാറ്റുപുഴയാര്‍ സംരക്ഷണം കാലഘട്ടത്തിന്റെ ആവശ്യം' എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തി. മുവാറ്റുപുഴ നാസ് ഓഡിറ്റോറിയത്തില്‍നടന്ന സെമിനാര്‍ പ്രൊഫ. ബേബി എം. വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. ഡോ ജോസ്ക്കുട്ടി ജെ. ഒഴുകയില്‍ വിഷയാവതരണം നടത്തി.
നേച്ചര്‍ അസോസിയേഷന് പ്രസിഡന്റ് വി.ടി ജോബ് പാലക്കുഴ അധ്യക്ഷനായി . മാസ് പ്രസിഡന്റ് ജിനു മാടയേക്കല് മുഖ്യപ്രഭാഷണം നടത്തി. നാസ് പ്രസിഡന്റ് എ.എ എബ്രഹാം, വൈ.എം.സി.എ പ്രസിഡന്റ് ഡാനിയല്‍ സക്കറിയ എന്നിവര്‍ മോഡറേറ്റര്മാറായിരിന്നു.
നെഹ്റു യുവകേന്ദ്ര ബ്ലോക്ക് കോഓര്‍ഡിനേറ്റര്‍ ബേസില്‍ സി. എല്‍ദോസ് പ്രമേയം അവതരിപ്പിച്ചു. പ്രായിപ്ര കൃഷണന്, എല്‍ദോ ബാബു വട്ടക്കാവില്‍, സിജോ ജോണ്‍, ബിജു ജോസഫ്, അഖില്‍ തോമസ്, പ്രദീഷ് വെള്ളാപ്പിള്ളി, കെ.വൈ.അന്‍സാരി, സിനി ബിജു, അഡ്വ സുനില്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."