പുതുവത്സര സമ്മാനമായി ജിയോ ഓഫര്‍ മാര്‍ച്ച് 31 വരെ നീട്ടി
മുംബൈ: റിലയന്‍സ് ജിയോയുടെ സൗജന്യ സേവനം മാര്‍ച്ച് 31 വരെ മൂന്ന് മാസത്തേക്ക് കൂടി നീട്ടി. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനിയാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്.
നിലവില്‍ ഡിസംബര്‍ 31 വരെ ഉണ്ടായിരുന്ന സൗജന്യ സേവനം മൂന്ന് മാസത്തേക്ക് കൂടിയാണ് നീട്ടിയിരിക്കുന്നത്. പുതിയ ഹാപ്പി ന്യൂയര്‍ ഓഫര്‍ എന്ന പേരിലാണ് സേവനത്തിന്റെ കാലാവധി നീട്ടിയത്. ഡിസംബര്‍ 31 ന് അവസാനിക്കുന്ന വെല്‍ക്കം ഓഫര്‍ പിന്നീട് ഹാപ്പി ന്യൂയര്‍ ഓഫറിലേക്ക് സ്വയമേവ മാറും. ഇതിനായി പുതിയ ജിയോ സിം എടുക്കേണ്ട ആവശ്യമില്ല. പുതിയ ഉപയോക്താക്കള്‍ക്കും ഈ ഓഫര്‍ ലഭ്യമാകും.
എന്നാല്‍ ജിയോ നല്‍കുന്ന സൗജന്യസേവനത്തില്‍ ചെറിയ മാറ്റങ്ങള്‍ ഉണ്ടാവുമെന്നും അംബാനി സൂചിപ്പിച്ചു.
സെപ്തംബര്‍ അഞ്ചിനാണ് ജിയോ ലോഞ്ച് ചെയ്തത്. 83 ദിവസത്തിനുള്ളില്‍ വരിക്കാരുടെ എണ്ണം അഞ്ച് കോടി കടന്ന്, ലോകത്തെ അതിവേഗം വളരുന്ന കമ്പനിയായി ജിയോ മാറി . 12 വര്‍ഷമെടുത്താണ് എയര്‍ടെല്‍ അഞ്ച് കോടി വരിക്കാരെന്ന നാഴികകല്ല് മറികടന്നത്. വൊഡാഫോണും ഐഡിയയും ഇതിനായി 13 വര്‍ഷമെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."