നാഡ ചുഴലിക്കാറ്റ്: തമിഴ്നാട്ടില്‍ കനത്ത മഴ
ചെന്നൈ: നാഡ ചുഴലിക്കാറ്റ് തമിഴ്നാട് കേരള തീരത്തേക്ക് അടുക്കുന്നതിനിടെ തമിഴ്നാട്ടിലെ മിക്കയിടങ്ങളിലും കനത്ത മഴ. നാളെ രാവിലെയോടെ ചുഴലിക്കാറ്റ് തീരത്തെത്തുമെന്നാണ് മുന്നറിയിപ്പ്. ചുഴലിക്കാറ്റിനെ നേരിടാന്‍ വേണ്ടത്ര മുന്‍കരുതലെടുത്തിട്ടുണ്ടെന്ന് തമിഴ്നാട് സര്‍ക്കാര്‍ അറിയിച്ചു.
മീന്‍പിടിത്തത്തിനു പോയിട്ടുള്ള മത്സ്യത്തൊഴിലാളികള്‍ എത്രയും വേഗം കരയിലെത്തണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ചുഴലിക്കാറ്റ് ചെന്നൈക്ക് 1070 കി.മീറ്റര്‍ കിഴക്ക്-തെക്കുകിഴക്ക് ഭാഗങ്ങളിലും പുതുച്ചേരിയില്‍ 1030 കി.മീറ്റര്‍ കിഴക്ക്-തെക്കുകിഴക്ക് ഭാഗങ്ങളിലും ശ്രീലങ്കയിലെ ട്രിങ്കോമാലിയില്‍ 720 കി.മീറ്റര്‍ ഭാഗങ്ങളിലും വീശിയടിക്കാന്‍ സാധ്യതയുണ്ട്.
ചെന്നൈക്ക് തെക്കുകിഴക്കായി 770 കിലോമീറ്റര്‍ അകലെ രൂപം കൊണ്ട ചുഴലിക്കാറ്റ് മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗതയിലാണ് തീരത്തേക്ക് അടുക്കുന്നത്. തീരത്തടുക്കുന്നതോടെ കാറ്റിന്റെ വേഗത മണിക്കൂറില്‍ 55 മുതല്‍ 65 കി.മീറ്റര്‍ വരെ ഉയരുമെന്നും കാലാവസ്ഥാവകുപ്പ് പറയുന്നു. വേദാരണ്യത്തിനും പുതുച്ചേരിക്കും ഇടയിലുള്ള തീരമേഖലകളിലാകും ചുഴലിക്കാറ്റ് ആഞ്ഞടിക്കുകയെന്നും സ്കൈമെറ്റ് വെതര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."