കാസര്‍കോട്ടെ കൊടുങ്കാറ്റ്, കൃഷി നാശം സംഭവിച്ച പ്രദേശം അധികൃതര്‍ സന്ദര്‍ശിച്ചു
കാസര്‍കോട്: മുനിസിപ്പല്‍ കൃഷിഭവന്‍ പരിധിയില്‍ വരുന്ന അണങ്കൂര്‍, നുള്ളിപ്പാടി തുടങ്ങിയ സ്ഥലങ്ങളിലുണ്ടായ കനത്ത മഴയിലും ചുഴലിക്കാറ്റിലും വ്യാപകമായ കൃഷി നാശം സംഭവിച്ച പ്രദേശങ്ങളില്‍ കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു. പ്രദേശങ്ങളില്‍ 1000 ത്തോളം കവുങ്ങുകളും, 2000 ത്തോളം വാഴകളും, പ്ലാവ്, മാവ്, കുരുമുളക്, ഗ്രാമ്പു, ജാതി തുടങ്ങി പലവിധ വിളകളും നശിച്ചിട്ടുണ്ട്. മരങ്ങള്‍ കടപുഴകി വീണ് വൈദ്യുതി തൂണുകള്‍ തകര്‍ന്നിരുന്നു.
കൃഷി നാശത്തില്‍ 16 ലക്ഷത്തോളംരൂപ നഷ്ടം വന്നിട്ടുണ്ട്. ദിനകരറായ്, ബാലകൃഷ്ണഷെട്ടി, ഗോപാലകൃഷ്ണഷെട്ടി, സി.എ അബ്ദുല്ല തുടങ്ങിയ 200 ഓളം കര്‍ഷകരുടെ കൃഷിയാണ് നശിച്ചിട്ടുള്ളത്. കൃഷിനാശം നേരിട്ട പ്രദേശങ്ങള്‍ കാസര്‍കോട് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ കെ.ശിവരാമകൃഷ്ണന്‍, ഡെപ്യൂട്ടി ഡയറക്ടര്‍ എ ഗിരിജ, കാസര്‍കോട് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ എം. വി. കൃഷ്ണസ്വാമി, കാസര്‍കോട് കൃഷി ഫീല്‍ഡ് ഓഫീസര്‍, എ.വി ലീല സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."