ആറുവര്‍ഷത്തിനു ശേഷം നീലേശ്വരം നഗരത്തിലെ ഓടകള്‍ വൃത്തിയാക്കുന്നു
നീലേശ്വരം: ആറുവര്‍ഷത്തിനു ശേഷം നീലേശ്വരം നഗരത്തിലെ ഓടകള്‍ വൃത്തിയാക്കുന്നു. നഗരസഭയായതിനു ശേഷം രണ്ടായിരത്തി പത്തിലാണ് അവസാനമായി നഗരത്തിലെ ഓടകള്‍ വൃത്തിയാക്കിയത്. അതുകൊണ്ടുതന്നെ മഴക്കാലങ്ങളില്‍ നഗരം വെള്ളക്കെട്ടില്‍ മുങ്ങുന്നതും പതിവായിരുന്നു.
നിലവില്‍ ഓടകള്‍ നിറഞ്ഞു കിടക്കുന്ന സ്ഥിതിയാണുള്ളത്. ഓടകളുടെ മുകളിലെ സ്ലാബുകള്‍ പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയുമാണ്. കഴിഞ്ഞ മഴക്കാലത്ത് നഗരം പൂര്‍ണമായും വെള്ളത്തില്‍ മുങ്ങിയതു കാരണം പല സ്ഥലത്തും സ്ലാബുകള്‍ കുത്തിപ്പൊളിച്ചാണ് വെള്ളം ഒഴുക്കിവിട്ടത്. പൊളിഞ്ഞ സ്ലാബുകള്‍ മൂലം കാല്‍നടയാത്രക്കാര്‍ക്കുണ്ടാകുന്ന ദുരിതം ചില്ലറയല്ല.
ഈ മഴക്കാലത്തിനു മുന്‍പായി ഓടകളിലെ മണ്ണും മാലിന്യവും നീക്കം ചെയ്ത് ശുചീകരിക്കാന്‍ നഗരസഭ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഇതിനായി 41000 രൂപയുടെ എസ്റ്റിമേറ്റും നഗരസഭാ എന്‍ജിനീയറിംഗ് വിഭാഗം തയ്യാറാക്കിക്കഴിഞ്ഞു. അടുത്ത കൗണ്‍സില്‍ യോഗത്തില്‍ ഇത് ഭരണാനുമതിക്കായി സമര്‍പ്പിക്കും. ഓടകളോടൊപ്പം പൊട്ടിയ സ്ലാബുകള്‍ കൂടി മാറ്റിയാല്‍ അത് നഗരത്തിന് പുതുമോടി നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."