ഹൃദയങ്ങള്‍ കൈകോര്‍ത്തു; ഗോപാലനും കുടുംബത്തിനും സ്വപ്‌ന ഗൃഹമൊരുങ്ങി
സുല്‍ത്താന്‍ ബത്തേരി: നന്മയുള്ള ഹൃദയങ്ങള്‍ കൈകോര്‍ത്തപ്പോള്‍ ഗോപാലനും കുടുംബത്തിനും അന്തിയുറങ്ങാന്‍ സ്വന്തം കൂരയായി. രോഗത്താല്‍ ദുരിതത്തിലായ കരിവള്ളികുന്ന്് ഗോപാലനും കുടുംബത്തിനുമാണ് ബത്തേരി ഫ്‌ളാക്‌സ് ക്ലബും നഗരസഭ കൗണ്‍സിലര്‍ വല്‍സാജോസും മുന്നിട്ടിറങ്ങി വീടു നിര്‍മിച്ചു നല്‍കിയത്.
കിഡ്‌നി രോഗം കൊ@് ദുരിതത്തിലായ ഗോപാലനും ഹൃദയസംബന്ധവും ഗര്‍ഭാശയ രോഗത്താല്‍ കഷ്ടപെടുന്ന ഭാര്യ ബിന്ദു, മകള്‍ സന്ധ്യ, മകന്‍ വിഷ്ണുവും അടങ്ങുന്നതാണ് ഈ കുടുംബം. പട്ടയമില്ലാത്ത ആകെയുള്ള ഏഴു സെന്റ് ഭൂമിയില്‍ താല്‍കാലിക കൂരയില്‍ ജീവിതം തള്ളി നീക്കിയ ഇവര്‍ക്ക് വീടൊരുക്കാന്‍ ഈ വാര്‍ഡിലെ പഴയമെമ്പറും നിലവില്‍ നഗരസഭ കൗണ്‍സിലറുമായ വല്‍സാജോസാണ് ശ്രമങ്ങളാരംഭിച്ചത്. എന്നാല്‍ ഇവരുടെ ഭൂമിക്ക് രേഖകളില്ലാത്തത് ശ്രമം പരാജയപ്പെടുത്തി.
ശേഷം ഇവര്‍ ബത്തേരി ഫ്‌ളാക്‌സ് ക്ലബിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് ക്ലബ് അംഗങ്ങള്‍ ചേര്‍ന്ന് സ്വരൂപിച്ച രണ്ടേമുക്കാല്‍ ലക്ഷം രൂപയും വല്‍സാജോസ് സ്വരൂപിച്ച് ഒന്നര ലക്ഷം രൂപയും ചേര്‍ത്താണ് ഈ കുടുംബത്തിന് വീട് വെച്ച് നല്‍കിയത്. വീടിന്റെ താക്കോല്‍ ദാനം ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ നിര്‍വഹിച്ചു.
നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ ജിഷാ ഷാജി, വികസന കാര്യസ്റ്റാന്‍ഡിങ്് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ടി.എല്‍ സാബു, കൗണ്‍സിലര്‍മാരായ പി.പി അയ്യൂബ്, സോബിന്‍ വര്‍ഗീസ്, എന്‍.എം വിജയന്‍, എം.സി ശരത് എന്നിവരും ക്ലബ് ഭാരവാഹികളായ റ്റിജി ചെറുതോട്ടില്‍, ഷിനോജ് പാപ്പച്ചന്‍, ടോംജോസ്, സുരേഷ് ബാബു, അജയ് ഐസക്, സെബാസ്റ്റിയന്‍ ചക്കാലക്കല്‍, റിനുജോണ്‍, നഗരസഭ സെക്രട്ടറി മോഹനന്‍ എന്നിവരും പ്രദേശവാസികളും ഉദ്യമത്തില്‍ പങ്കാളകളായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."