എഴുപുന്ന കാര്‍ഷിക പഠനഗവേഷണ കേന്ദ്രം ദേശീയ അംഗീകാരത്തിലേക്ക്
അരൂര്‍: എഴുപുന്ന കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന തൊഴിലാളി കര്‍ഷക സംഘ (ടി.കെ.എസ്) ത്തിന്റെ നിയന്ത്രണത്തിലുള്ള എഴുപുന്ന കാര്‍ഷിക പഠന ഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്ത മാലിന്യ സംസ്‌ക്കരണത്തോടൊപ്പമുള്ള മണ്ണിരവള നിര്‍മാണ യുണിറ്റിന് ദേശിയ തലത്തില്‍ അംഗീകാരത്തിനുള്ള നടപടികളായി. മാലിന്യ സംസ്‌ക്കരണ മേഖലയില്‍ ലളിതവും പ്രായോഗികവുമായ മാര്‍ഗങ്ങള്‍ അവലംബിച്ച് ഇരുപത് വര്‍ഷമായി മാലിന്യ സംസ്‌ക്കരണത്തോടൊപ്പം മണ്ണിരവള നിര്‍മാണം നടത്തിവരുന്ന സ്ത്രീകളുടെ കൂട്ടായ്മയാണ് ടി.കെ.എസ്.
ചകിരി നിര്‍മാണ കമ്പനികളില്‍നിന്ന് പുറം തള്ളുന്ന ചകിരിച്ചോറ് മണ്ണില്‍ പെട്ടെന്ന് വളമായി ചേരാത്തതിനാല്‍ അത് മണ്ണിരയുടെ സഹായത്തോടെ വളമായി മാറ്റിയാണ് സംഘത്തിന്റെ തുടക്കം. പദ്ധതികൊണ്ട് നാലു വീടുകളിലെ മാലിന്യങ്ങള്‍ ഒഴിവാക്കുകയും ഒപ്പം ഒരു ദിവസം നാല്‍പ്പത് രൂപയോളം വരുമാനം ഉണ്ടാക്കാന്‍ കഴിയുമെന്ന് സംഘം സെക്രട്ടറി കെ.വി.ഷീല പറഞ്ഞു.
മാലിന്യ കംപോസ്റ്റ് നിര്‍മാണത്തിന്റെ വിശദമായ പ്രോജക്റ്റ് റിപ്പോര്‍ട്ട് ദേശീയ ശുചിത്വ മിഷന് സമര്‍പ്പിച്ചതിനെ തുടര്‍ന്ന് ശുചിത്വ മിഷന്‍ ജില്ലാ കോഡിനേറ്റര്‍ ഡോ.ഷാജിയും സംഘവും ആദ്യം സ്ഥലത്തെത്തി പരിശോധിച്ചിരുന്നു. അവര്‍ നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പട്ടണക്കാട് ബ്ലോക്ക് ശുചിത്വ മിഷന്റെ ചുമതലയുള്ള അഡ്വ. ജോണ്‍ ജോസഫും സംഘവും എഴുപുന്ന പഞ്ചായത്ത് പ്രസിഡന്റ് ടി.ശ്യാമളകുമാരി, വൈസ് പ്രസിഡന്റ് ഏ.കെ.ജോണപ്പന്‍,പഞ്ചായത്ത് അംഗം ജൂലിയറ്റ് എന്നിവര്‍ സംഘം സന്ദര്‍ശിച്ചു. സ്ത്രീകള്‍ക്ക് കൂട്ടായും ഒറ്റക്കും സംരംഭങ്ങള്‍ തുടങ്ങാം. സൗജന്യ സേവനത്തിന് എഴുപുന്ന പഞ്ചായത്ത് ഓഫീസിനു സമീപത്തുള്ള കേന്ദ്രത്തെ സമീപിക്കുകയോ 9446679434 എന്ന ഫോണിലോ ബന്ധപ്പെടാവുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."