ഭിന്നശേഷിക്കാര്‍ക്കായുള്ള അന്തര്‍ദേശീയ ദിനാഘോഷം നാളെ
ആലപ്പുഴ: ഭിന്നശേഷിക്കാര്‍ക്കായുള്ള അന്തര്‍ദേശീയ ദിനാഘോഷം നാളെ രാവിലെ 9.15ന് ആലപ്പുഴ ഗവണ്മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കും. ജില്ലാ കലക്ടര്‍ വീണ എന്‍. മാധവന് ഉദ്ഘാടനം ചെയ്യും. നഗരസഭാംഗം എ.എസ്. കവിത ആധ്യക്ഷ്യം വഹിക്കും. ജില്ലാ സാമൂഹിക നീതി ഓഫീസര്‍ അനിറ്റ എസ്. ലിന്, ഐ.സി.ഡി.എസ്. പ്രോഗ്രാം ഓഫീസര്‍ റ്റി.വി. മിനിമോള്‍, സൂപ്രണ്ട് വി.എന്‍. സുരേഷ്കുമാര്‍ എന്നിവര്‍ പങ്കെടുക്കും. തുടര്‍ന്ന് കലാമത്സരങ്ങള്‍ നടക്കും.
വൈകിട്ട് 3.30ന് നടക്കുന്ന പൊതുസമ്മേളനം പൊതുമരാമത്ത്-രജിസ്ട്രേഷന് വകുപ്പു മന്ത്രി ജി. സുധാകരന് ഉദ്ഘാടനം ചെയ്യും. കെ.സി. വേണുഗോപാല്‍ എം.പി. ആധ്യക്ഷ്യം വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍ മുഖ്യപ്രഭാഷണം നടത്തും. നഗരസഭാധ്യക്ഷന്‍ തോമസ് ജോസഫ് സമ്മാന വിതരണം നിര്‍വഹിക്കും. നഗരസഭാംഗങ്ങളായ മണി വിശ്വനാഥ്, ഷോളി സിദ്ധകുമാര്‍, ജില്ലാ സാമൂഹിക നീതി ഓഫീസര്‍ അനിറ്റ എസ്. ലിന്, പ്രൊബേഷന്‍ ഓഫിസര്‍ വി. ശ്രീകുമാര്‍, വനിത പ്രൊട്ടക്ഷന്‍ ഓഫീസര്‍ എസ്. ജീജ, റ്റി.പി. രഘുവരന്, പുന്നപ്ര രവീന്ദ്രന്, ഇ.വി. ശശിധരന്‍പിള്ള, വി.റ്റി. പ്രസന്നന്, വി.കെ. സുഭാഷ്, റ്റി.റ്റി. രാജപ്പന്, എ.വി. ബിജുമോന്, ജി. വിനയചന്ദ്രന്, സിസ്റ്റര്‍ ലിന്‍ഡ ജോസഫ്, ഇ. അബ്ദുള്‍ റഷീദ് എന്നിവര്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."