മൊബൈല്‍ ടവര്‍ കാബിന്‍ തീവച്ചു നശിപ്പിച്ച സംഭവം: ആശങ്കയില്‍ ചെറുവത്തൂര്‍
ചെറുവത്തൂര്‍: ചെറുവത്തൂര്‍ ടെലഫോണ്‍ എക്‌സ്‌ചേഞ്ച് വളപ്പിലെ മൊബൈല്‍ ടവര്‍ കാബിനു തീപിടിച്ചപ്പോള്‍ ഒന്നരമണിക്കൂര്‍ ആശങ്കയുടെ മുള്‍മുനയിലായതു പ്രദേശവാസികള്‍. പുലര്‍ച്ചെ 2.30ഓടെ ടവറില്‍ നിന്ന് അപായമണി മുഴങ്ങുന്നതു കേട്ടാണ് മീറ്ററുകള്‍ക്ക് അപ്പുറമുള്ള ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനായ സന്തോഷ് ഉണര്‍ന്നത്. ജനല്‍ തുറന്നു നോക്കിയപ്പോള്‍ തീ ആളിപ്പടരുന്നതാണു കണ്ടത്. ഉടന്‍ മറ്റുള്ളവരെ വിളിച്ചുണര്‍ത്തി സംഭവസ്ഥലത്തേക്ക് ഓടിയെത്തി. എന്തു ചെയ്യണമെന്നറിയാതെ പകച്ചു നില്‍ക്കുകയായിരുന്നു കാവല്‍ക്കാരന്‍. ഉടന്‍ ചന്തേര പൊലിസ്, തൃക്കരിപ്പൂര്‍ ഫയര്‍ഫോഴ്‌സ് എന്നിവരെ വിവരമറിയിച്ചു. ഏറെ പ്രയാസപ്പെട്ടാണ് തീയണച്ചത്. മരങ്ങള്‍ നിറഞ്ഞു നില്‍ക്കുന്ന മടിക്കുന്നിനോടു ചേര്‍ന്നാണ് തീപിടിത്തമുണ്ടായ സ്ഥലം. തൊട്ടടുത്തു തന്നെ ക്വാര്‍ട്ടേഴ്‌സുകളുമുണ്ട്. ബി.എസ്.എല്‍.എല്‍ ഓഫിസ് പ്രവര്‍ത്തിക്കുന്നതും ഇതിനോടു ചേര്‍ന്നാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."