നബിദിനാഘോഷം; വളണ്ടിയര്‍മാര്‍ ശുഭവസ്ത്രം ധരിക്കണം
കാഞ്ഞങ്ങാട്: നബിദിന റാലികള്‍ സംഘടിപ്പിക്കുന്ന ജമാഅത്തുകള്‍ അതില്‍ പങ്കെടുക്കുന്ന വളണ്ടിയര്‍മാര്‍ ധരിക്കുന്ന വസ്ത്രം ശുഭ വസ്ത്രമാണെന്നു ഉറപ്പു വരുത്തണമെന്നു കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. ഇതിനു പുറമേ ഗതാഗത തടസ്സം സൃഷ്ടിക്കാതെ റാലികള്‍ നടത്തണമെന്നും സംയുക്ത ജമാഅത്ത് കണ്വന്ഷന് ആഹ്വാനം ചെയ്തു.
ആഘോഷത്തോടനുബന്ധിച്ചു വാഹനജാഥ ഒഴിവാക്കണം. പരമാവധി പ്രവചക പ്രകീര്‍ത്തനങ്ങള്‍ ചൊല്ലിക്കൊണ്ടായിരിക്കണം നബിദിന ജാഥകള്‍. ഘോഷയാത്രയോടനുബന്ധിച്ചു വിതരണം ചെയ്യുന്ന മധുരപാനീയങ്ങളുടെ അവശിഷ്ടങ്ങള്‍ അതാതു മഹല്ലുകള്‍ ഘോഷയാത്ര കഴിയുന്ന സമയത്തു തന്നെ സംസ്കരിക്കേണ്ടതാണെന്നും കണ്വന്ഷന് നിര്‍ദേശിച്ചു. പ്രസിഡന്റ് മെട്രോ മുഹമ്മദ് ഹാജി അധ്യക്ഷനായി. ബഷീര്‍ വെള്ളിക്കോത്ത് വിഷയാവതരണം നടത്തി. ട്രഷറര്‍ പാലക്കി സി കുഞ്ഞാമദ് ഹാജി, വൈസ് പ്രസിഡന്റുമാരായ പി മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, മുബാറക് ഹസൈനാര്‍ ഹാജി, എം മൊയ്തു മൗലവി, ഖാലിദ് പാറപ്പള്ളി, സെക്രട്ടറി ഇഞ്ചി നിയര്‍ ഷെരീഫ് ബഷീര്‍ ആറങ്ങാടി ജാതിയില്‍ ഹസൈനാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."