കേന്ദ്ര സാമ്പത്തിക നയം കുടുംബ ബജറ്റ് തകര്‍ക്കും: എ.പി ഉണ്ണികൃഷ്ണന്
മലപ്പുറം: നോട്ട് നിരോധനംമൂലം പ്രതിമാസ ശമ്പളം കൃത്യസമയത്തു ലഭിക്കാത്തതിനാല്‍ സര്‍ക്കാര്‍ ജീവനക്കാരുടെ കുടുംബ ബജറ്റുകള്‍ താളംതെറ്റുന്ന സാഹചര്യം നിലനില്‍ക്കുകയാണെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്. സ്റ്റേറ്റ് എംപ്ലോയീസ് യൂനിയന്‍ (എസ്.ഇ.യു) ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധദിനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് ആമിര്‍ കോഡൂര്‍ അധ്യക്ഷനായി. സി.എച്ച് ജലീല്‍, കെ. ബഷീര്‍, വി.പി സമീര്‍, എം. ഇസ്മാഈല്‍ കുട്ടി, ഇ.സി നൂറുദ്ദീന്‍, ഹമീദ് കന്നുമ്മല്‍, ഷരീഫ് എ.കെ, ലക്ഷ്മണന് സി, അഹമ്മദ് എന്‍.കെ, സലിം ആലിക്കല്‍, മാട്ടി മുഹമ്മദ്, സാദിഖലി വെള്ളില, ഷരീഫ് സി, റിയാസ് സി.പി, അന്‍വര്‍ ജുമാന് പെരിമ്പലം, അഷ്റഫ് കെ.പി, അനില്‍കുമാര്‍ വള്ളിക്കുന്ന്, ആബിദ് സി.പി, നിലൂഫര്‍ പി, മുസ്തഫ പെരിന്തല്‍മണ്ണ, ഉമ്മര്‍ സി.പി, ഹമീദ് എം, അബ്ദുറഹിമാന് മുണ്ടോടന്‍, അബ്ബാസ് വടക്കാങ്ങര, ഫൈസല്‍ ബിന്‍ ഹംസ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."