HOME
DETAILS

പൊന്നാനി കോള്‍മേഖലയിലെ വയലുകള്‍ വറ്റിവരണ്ടു

  
backup
December 02 2016 | 00:12 AM

%e0%b4%aa%e0%b5%8a%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%be%e0%b4%a8%e0%b4%bf-%e0%b4%95%e0%b5%8b%e0%b4%b3%e0%b5%8d%e2%80%8d%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b5

പൊന്നാനി: മഴക്കാലം ചതിച്ചതോടെ പൊന്നാനി കോള്‍മേഖലയിലെ വിവിധ കോള്‍പടവുകളില്‍ നൂറ് കണക്കിന് ഏക്കര്‍ വയലുകളില്‍ കൃഷിയിറക്കിയ നെല്‍കര്‍ഷകര്‍ ദുരിതത്തില്‍. വരള്‍ച്ച മൂലം കൃഷി നശിച്ചതോടെയാണ് കര്‍ഷകര്‍ ദുരിതത്തിലായിരിക്കുന്നത്.
സംസ്ഥാനത്തെ കാലാവസ്ഥ തകിടം മറിച്ച് ഇത്തവണ കാലവര്‍ഷവും തുലാവര്‍ഷവും ഒരേ പോലെ ചതിച്ചതാണ് മഴ പ്രതീക്ഷിച്ച് കൃഷി ഇറക്കിയവരെ ചതിച്ചത്.
മഴ ലഭിക്കാത്തത് മൂലം വെള്ളമില്ലാത്ത വയലുകളില്‍ ഒരു വിഭാഗം നേരത്തെ തന്നെ കൃഷിയില്‍ നിന്ന് പിന്‍മാറിയെങ്കിലും ഞാറ് നടീല്‍ പൂര്‍ത്തിയാക്കിയ പ്രദേശത്തെ ഏക്കര്‍ കണക്കിന് വയലുകളാണ് പ്രതീക്ഷിച്ച തുലാവര്‍ഷവും എത്താതിരുന്നത് മൂലം ചതിക്കപ്പെട്ടത്.വെള്ളം പൂര്‍ണമായും വറ്റിവരണ്ട വയലുകളിലേക്ക് തൊട്ടടുത്ത തോടുകളില്‍ നിന്നും കുളങ്ങളില്‍ നിന്നുമെല്ലാം വെളളമെത്തിച്ച് പല കര്‍ഷകരും കൃഷി കതിരിടുന്ന അവസ്ഥയില്‍ വരെ എത്തിച്ചെങ്കിലും പ്രദേശത്തെ തണ്ണീര്‍തടങ്ങളും തോടുകളും കുളങ്ങളും വറ്റിത്തുടങ്ങിയതോടെ ഇനി എന്തു ചെയ്യും എന്ന ആശങ്കയിലാണ് ലക്ഷങ്ങള്‍ മുടക്കിയ കര്‍ഷകര്‍.
സര്‍ക്കാരിന്റെ പുതിയ സാമ്പത്തിക നയം കൂടിയായതോടെ കര്‍ഷകര്‍ക്ക് കൃഷിവകുപ്പില്‍ നിന്ന് ലഭിക്കേണ്ട ലോണടക്കമുളള സാമ്പത്തിക സഹായങ്ങളോ മറ്റു കൃഷിനാശങ്ങള്‍ക്കുളള സഹായങ്ങളോ ലഭിക്കാനുളള സാധ്യതയും കൂടി ഇല്ലാതായതോടെ പല കര്‍ഷകരും ആത്മഹത്യയുടെ വക്കിലാണ്.സംസ്ഥാനത്തെ ഏറ്റവും വലിയ കോള്‍പടവുകള്‍ സ്ഥിതി ചെയ്യുന്ന പൊന്നാനി കോള്‍മേഖലയിലെ കര്‍ഷകരുടെ അവസ്ഥയാണിത്. പ്രദേശത്ത് തരിശായി കിടന്ന നൂറ് കണക്കിന് ഏക്കര്‍ വയലുകളില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വിവിധ കര്‍ഷകരും കര്‍ഷക കൂട്ടായ്മകളും കൃഷിക്ക് തുടക്കം കുറിച്ചിരുന്നു. എന്നാല്‍ പുതിയ സാഹചര്യത്തില്‍ കാര്‍ഷിക മേഖലയിലെ ഈ ഉണര്‍വിന് കനത്ത തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്.
പ്രദേശത്തെ ഏറ്റവും വലിയ ജൈവകര്‍ഷക കൂട്ടായ്മയായ മോഡേണ്‍ ജൈവകര്‍ഷക സംഘം കഴിഞ്ഞ ദിവസം കിലോമീറ്ററുകള്‍ അകലെയുളള പുഞ്ചപ്പാടത്തെ തോടുകളില്‍ നിന്ന് മോട്ടോര്‍ വച്ച് ചിയ്യാനൂര്‍ പാടത്തെ തോട്ടിലേക്ക് വെളളമെത്തിക്കുകയാണ് ചെയ്തത്. ഈ സ്ഥിതി എത്ര നാള്‍ തുടരാന്‍ കഴിയുമെന്നത് അവര്‍ക്കും അറിയില്ല.
കൃഷി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞാല്‍ പോലും പ്രതീക്ഷിച്ച വിളവ് ഒരു കര്‍ഷകനും ലഭിക്കില്ല എന്നതാണ് യാഥാര്‍ഥ്യം. കാര്‍ഷികമേഖല നാശത്തിലാകുമ്പോഴും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നോ സര്‍ക്കാര്‍ സംവിധാനങ്ങളില്‍ നിന്നോ ഒരു എത്തിനോട്ടം പോലും ഉണ്ടായിട്ടില്ല എന്ന പരാതിയിലാണ് കര്‍ഷകര്‍.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  an hour ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  8 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  8 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  9 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  9 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  9 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  10 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  10 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  10 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  10 hours ago