HOME
DETAILS

മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവം: ആയുധം കണ്ടെടുക്കാനായില്ല; പൊലിസിനെതിരേ വികാരം

  
backup
December 02 2016 | 01:12 AM

%e0%b4%ae%e0%b4%be%e0%b4%b5%e0%b5%8b%e0%b4%af%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8a%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%aa

കാളികാവ്: കരുളായി വനമേഖലയില്‍ മാവോയിസ്റ്റുകളെ വെടിവച്ചു കൊന്ന സംഭവത്തില്‍ പൊലിസിനെതിരേ ജനവികാരം. മാവോയിസ്റ്റുകളുടെ കൈവശം അത്യാധുനിക ആയുധങ്ങളുണ്ടെന്ന പ്രചാരണം സാധൂകരിക്കുന്ന രീതിയിലുള്ള തെളിവുലഭിക്കാത്തതാണ് പൊലിസിനെതിരായ സംസാരത്തിനു കാരണം.
എ.കെ 47, ലൈറ്റ് മെഷീന്‍ ഗണ്‍ (എല്‍.എം.ജി) കാര്‍ബണ്‍ തുടങ്ങിയ ആയുധങ്ങള്‍ മാവോവാദികളുടെ കൈവശമുണ്ടെന്നാണ് പൊലിസ് പറഞ്ഞിരുന്നത്. എന്നാല്‍, സംഭവസ്ഥലത്തുനിന്ന് ഒരു പിസ്റ്റള്‍ മാത്രമാണ് കണ്ടെടുക്കാനായിട്ടുള്ളത്. മാവോവാദികള്‍ എ.കെ 47 ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടെന്നാണ് പൊലിസ് ഇപ്പോഴും പറയുന്നത്. വെടിവയ്പില്‍ രക്ഷപ്പെട്ടവര്‍ ആയുധങ്ങളുമായി കടന്നുകളഞ്ഞെന്നും പൊലിസ് ന്യായീകരിക്കുന്നു.
പാട്ടക്കരിമ്പിലെ ആദിവാസികളോട് മാവോവാദികള്‍ പറഞ്ഞതാണ് തെളിവായിട്ട് പൊലിസ് ചൂണ്ടിക്കാണിക്കുന്നത്. പൊലിസ് വെടിവയ്പുണ്ടായാല്‍ എന്തുചെയ്യുമെന്ന് ആദിവാസികള്‍ മാവോവാദികളോട് ചോദിച്ചിരുന്നു. ആയുധങ്ങളുമായി രക്ഷപ്പെടാനുള്ള മാര്‍ഗമൊരുക്കാന്‍ ശ്രദ്ധിക്കും, ആര്‍ക്കെങ്കിലും വെടിയേറ്റാല്‍ രക്ഷപ്പെടുത്താന്‍ കഴിയുമെങ്കില്‍ കൂടെക്കൂട്ടും, അല്ലെങ്കില്‍ വെടിവച്ചു കൊന്ന് അവരുടെ കൈയിലുള്ള ആയുധംകൂടി എടുത്തു രക്ഷപ്പെടുമെന്നായിരുന്നത്രേ മാവോവാദികളുടെ മറുപടി.
എന്നാല്‍, മാവോവാദികള്‍ എ.കെ 47 ഉപയോഗിച്ചതിനു തെളിവ് ലഭിച്ചതായും പൊലിസ് പറയുന്നുണ്ട്. ഏറ്റുമുട്ടലുണ്ടായ സ്ഥലത്തുനിന്ന് ലഭിച്ച എ.കെ 47 തോക്കിന്റെ വെടിയുണ്ടയുടെ കെയ്‌സുകളാണ് പൊലിസ് ചൂണ്ടിക്കാണിക്കുന്നത്. 1987, 2007 വര്‍ഷങ്ങളിലുള്ള പഴയ വെടിയുണ്ടകളാണ് ഉപയോഗിച്ചിരുന്നതെന്നാണ് കവര്‍ നല്‍കുന്ന സൂചന. പൊലിസ് ഉപയോഗിക്കുന്ന വെടിയുണ്ട 2014, 2015 വര്‍ഷങ്ങളിലുള്ളതാണ്. കൊല്ലപ്പെട്ട മാവോവാദികള്‍ക്ക് ഇവരുടെ കൂട്ടത്തില്‍നിന്നുതന്നെ വെടിയേറ്റിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.
വളരെ ആസൂത്രണത്തോടെയാണ് മാവോവാദികള്‍ കൂടാരം കെട്ടിയിരുന്നത്. തട്ടുള്ള സ്ഥലത്തു താഴേക്കുതാഴെയായി നാലു കൂടാരങ്ങളാണുള്ളത്. മുകള്‍ ഭാഗത്തുകൂടിയാണ് പൊലിസെത്തിയത്. മുതിര്‍ന്ന നേതാവായ കുപ്പു ദേവരാജ് മുകളിലുള്ള കൂടാരത്തിലാണുണ്ടായിരുന്നത്. അപ്രതീക്ഷിതമായി പൊലിസിനെ കണ്ടപ്പോള്‍ കുപ്പു ദേവരാജിനു കാവലുണ്ടായിരുന്നയാള്‍ വെടിയുതിര്‍ത്തുവെന്നാണ് പൊലിസ് പറയുന്നത്. തിരിച്ച് പൊലിസ് വെടിവച്ചതോടെ വെടിയുതിര്‍ത്ത കാവല്‍ക്കാരന്‍ ഉള്‍പ്പെടെയുള്ളവര്‍ ആയുധവുമായി രക്ഷപ്പെട്ടെന്നും പൊലിസ് പറയുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലബനാനില്‍ ഇസ്‌റാഈല്‍ ആക്രമണം; ഒരു ഹിസ്ബുല്ല കമാന്‍ഡര്‍ കൂടി കൊല്ലപ്പെട്ടു

International
  •  3 months ago
No Image

തൃശ്ശൂര്‍ പൂരം കലക്കല്‍; അന്വേഷണ റിപ്പോര്‍ട്ട് അജിത് കുമാര്‍ ഡിജിപിക്ക് സമര്‍പ്പിച്ചു

Kerala
  •  3 months ago
No Image

മസ്കത്ത് ഇന്ത്യന്‍ എംബസിയില്‍ പാസ്പോര്‍ട്ട് സേവനങ്ങള്‍ തടസ്സപ്പെടും

oman
  •  3 months ago
No Image

'ഗ്യാലറി കണ്ടല്ല ഈ പണിക്കിറങ്ങിയത്; ഇവിടെയൊക്കെ തന്നെ കാണും, ആരും ഒരു ചുക്കും ചെയ്യാനില്ല' വാര്‍ത്താസമ്മേളനത്തിന് പുറകെ ഫെയ്‌സ്ബുക്ക് പോസ്റ്റുമായി പി.വി അന്‍വര്‍ എം.എല്‍.എ

Kerala
  •  3 months ago
No Image

ചുമരുകളില്‍ വെറുതെ കുത്തിവരച്ചാൽ ഇനി പണി കിട്ടും; പുതിയ നിയമവുമായി സഊദി അറേബ്യ

Saudi-arabia
  •  3 months ago
No Image

ജസ്റ്റിസ് നിതിന്‍ ജാംദാര്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്; വിജ്ഞാപനം ഇറക്കി കേന്ദ്ര സര്‍ക്കാര്‍

Kerala
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-21-09-2024

latest
  •  3 months ago
No Image

ആലപ്പുഴയിലും എംപോക്‌സ് സംശയം; വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്ക് രോഗലക്ഷണം, മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍

Kerala
  •  3 months ago
No Image

ഐഫോൺ 16 യു.എ.ഇയിൽ ഔദ്യോഗിക വിൽപനയിൽ

uae
  •  3 months ago
No Image

സഹം ചലഞ്ചേഴ്സ്   ക്രിക്കറ്റ് ക്ലബ് ഓണാഘോഷം സംഘടിപ്പിച്ചു

oman
  •  3 months ago