സി.പി.എമ്മില്‍ ചേര്‍ന്ന ആര്.എസ്.എസ് നേതാവ് വീണ്ടും മാതൃസംഘടനയില്‍
തിരുവനന്തപുരം: സി.പി.എമ്മില്‍ ചേര്‍ന്ന ആര്.എസ്.എസ് നേതാവ് നാലു ദിവസത്തിനു ശേഷം മാതൃസംഘടനയില്‍ തിരിച്ചെത്തി. കഴിഞ്ഞ മാസം 27ന് സി.പി.എമ്മില്‍ ചേര്‍ന്ന ആര്.എസ്.എസിന്റെ പ്രചാരകനും ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറിയുമായുമായ പി. പത്മകുമാറാണ് ഇന്നലെ തിരുവനന്തപുരത്ത് യുവമോര്‍ച്ച സംഘടിപ്പിച്ച കെ.ടി. ജയകൃഷ്ണന് അനുസ്മരണ ചടങ്ങില്‍ പങ്കെടുത്തു പാര്‍ട്ടിയിലേക്ക് തിരിച്ചുവന്നുവെന്ന് പ്രഖ്യാപിച്ചത്. സി.പി.എമ്മിലെത്തിയ നിമിഷം തന്നെ അവിടെ തുടരാനാകില്ലെന്ന് ബോധ്യപ്പെട്ടതായി പത്മകുമാര്‍ പറഞ്ഞു.
ഐ.എസ് ക്യാംപില്‍ പോയ പ്രതീതിയാണ് സി.പി.എമ്മിലെത്തിയപ്പോള്‍. സി.പി.എം ജില്ലാ സെക്രട്ടറിയോടൊപ്പം നടത്തിയ പത്രസമ്മേളനത്തില്‍ തന്റെ അഭിപ്രായമല്ല പറഞ്ഞത്. സി.പി.എമ്മിനൊപ്പം അധികകാലം ആര്‍ക്കും പോകാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. പദ്മകുമാറിന്റെ നടപടിയെ കുറിച്ച് സി.പി.എം നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."