HOME
DETAILS
MAL
കറന്‍സി രഹിത ഇടപാടിനായി ജിയോ മണി
backup
December 02 2016 | 08:12 AM
ന്യൂഡല്‍ഹി: കറന്‍സി രഹിത ഇടപാടുകള്‍ക്കായി ജിയോ മണി മര്‍ച്ചന്റ് സൊലുഷ്യന്‍സ് എന്ന ഇ-വാലറ്റ് സംവിധാനം റിലയന്‍സ് അവതരിപ്പിച്ചു. ഈ സംവിധാനത്തിലൂടെ റെസ്റ്റോറന്റുകള്‍, റീട്ടെയില്‍ കടകള്‍, റെയില്‍വേ കൗണ്ടറുകല്‍, ബസുകള്‍ തുടങ്ങി പണമിടപാട് നടത്തുന്നയിടങ്ങളിലെല്ലാം കറന്‍സി രഹിത ഇടപാടുകള്‍ സാധ്യമാകും. വ്യക്തികള്‍ തമ്മിലുള്ള പണമിടപാടിനും ഈ സേവനം ഉപയോഗിക്കാമെന്ന് ചെയര്‍മാന്‍ മുകേഷ് അംബാനി വ്യക്തമാക്കി.
ജിയോ മണിയെ കാര്യക്ഷമമാക്കുന്നതിന് രാജ്യമെമ്പാടും ജിയോ മൈക്രോ എ.ടി.എമ്മുകള്‍ ലഭ്യമാക്കും. ആധാര്‍ അടിസ്ഥാനമാക്കിയാവും എ.ടി.എമ്മുകള്‍ പ്രവര്‍ത്തിക്കുക. ഡിജിറ്റല്‍ അക്കൗണ്ടുകളിലെ പണം നിക്ഷേപിക്കുന്നതിനും പിന്‍വലിക്കുന്നതിനും ഇതുവഴി സൗകര്യം ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."