മനുഷ്യാവകാശദിനത്തില്‍ ഏരിയാ കേന്ദ്രങ്ങളില്‍ സംഗമം
മലപ്പുറം: എസ്.കെ.എസ്.എസ്.എഫ് മദീനാപാഷനോടനുബന്ധിച്ച് പത്തിനു ജില്ലയിലെ എട്ടു ഏരിയാ കേന്ദ്രങ്ങളില്‍ മനുഷ്യാവകാശസംഗമങ്ങള്‍ നടത്തും. പ്രവാചകര്‍ മുഹമ്മദ് നബിയുടെ മനുഷ്യാവകാശ പ്രഖ്യാപനങ്ങള്‍ അടിസ്ഥാനപ്പെടുത്തിയാണ് സംഗമങ്ങള്‍. മാനുഷികമൂല്യങ്ങള്‍ അവമതിക്കുന്ന നവകാല സാഹചര്യത്തില്‍ നീതിയും ധര്‍മബോധവും അടിസ്ഥാനപ്പെടുത്തി മാനവികമൂല്യങ്ങളുടെ ആശയകൈമാറ്റത്തിനുള്ള വിളംബരമായാണ് സദസ് ഒരുക്കുന്നത്. 'മുഹമ്മദ് നബി(സ): കുടുംബനീതിയുടെ പ്രകാശം' പ്രമേയത്തിലുള്ള റബീഅ് കാംപയിന്‍ ജില്ലാതല ഉദ്ഘാടനം ഇന്നു വൈകീട്ട് ഏഴിന് പരപ്പനങ്ങാടിയില്‍ സമസ്ത ട്രഷറര്‍ സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുകോയ തങ്ങള്‍ നിര്‍വഹിക്കും.എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി പ്രാര്‍ഥന നടത്തും. സയ്യിദ് ഫഖ്‌റുദ്ദീന്‍ ഹസനി തങ്ങള്‍, ഫരീദ് റഹ്മാനി കാളികാവ് പ്രമേയ പ്രഭാഷണം നടത്തും. ഡിസംബറില്‍ ജില്ലയിലെ 35 മേഖലാതലങ്ങളില്‍ കൊളോക്കിയം ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥി മീറ്റ്, 22ന് ജില്ലാ ഓര്‍ഗനൈസിങ് വര്‍ക്ക്‌ഷോപ്പ്, 29ന് മലപ്പുറത്ത് റിസര്‍ച്ച് കലക്ടീവ് ഉന്നത ബിരുദധാരികളുടെ സംഗമം എന്നിവനടക്കും.
മഞ്ചേരി ജാമിഅ ഇസ്‌ലാമിയയില്‍ നടന്ന ജില്ലാ കൗണ്‍സില്‍ മീറ്റ് പദ്ധതികള്‍ക്ക് രൂപം നല്‍കി. വൈസ് പ്രസിഡന്റ് സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. എസ്.വൈ.എസ് ജില്ലാ ഓര്‍ഗനൈസിങ് സെക്രട്ടറി എം.പി കടുങ്ങല്ലൂര്‍ ഉദ്ഘാടനം ചെയ്തു. സത്താര്‍പന്തലൂര്‍ മുഖ്യപ്രഭാഷണം നടത്തി. ഷാഹുല്‍ ഹമീദ് മേല്‍മുറി, വി.കെ.എച്ച്.റശീദ്, ശഹീര്‍ അന്‍വരി പുറങ്ങ് സംസാരിച്ചു. സയ്യിദ് നിയാസലി തങ്ങള്‍ സ്വാഗതവും സി.ടി ജലീല്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."