ഇടുങ്ങിയ മുറിയില്‍ ശ്വാസം മുട്ടിയുള്ള പഠനം; അങ്കണവാടി കുരുന്നുകള്‍ക്ക് തീരാദുരിതം
നിലമ്പൂര്‍: ഏനാന്തി കൊയപ്പാന്‍ വളവ് അങ്കണവാടിയിലാണ് ഇടുങ്ങിയ മുറിയില്‍ ശ്വാസം മുട്ടി കുരുന്നുകള്‍ പഠനം നടത്തുന്നത്. ഇവരുടെ തീരാദുരിതം അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. നിലവിലെ കെട്ടിടത്തില്‍ കേവലം 15 കുട്ടികള്‍ക്ക് പോലും നിന്നു തിരിയാന്‍ സൗകര്യമില്ലാത്തിടത്താണ് 25 കുട്ടികള്‍ പഠനം നടത്തുന്നത്. അങ്കണ്‍വാടിക്കു വേണ്ടി വാങ്ങിയ സ്ഥലം ഉപയോഗശൂന്യമായി കിടക്കുകയാണ്. കെട്ടിടം ഉണ്ടാക്കുന്നതിന് നഗരസഭാ അധികൃതരോ സാമൂഹ്യ ക്ഷേമ വകുപ്പോ നടപടി കൈകൊള്ളുന്നില്ല. നഗരസഭയില്‍ അങ്കണവാടി കെട്ടിടമൊരുക്കുന്നതിന് ആദ്യം അപേക്ഷ നല്‍കിയത് ഈ അങ്കണവാടിയാണ്. എന്നാല്‍ ഇതു തഴഞ്ഞ് മറ്റു നാലു അങ്കണവാടികള്‍ക്ക് കെട്ടിടമൊരുക്കാനാണ് അധികൃതര്‍ നടപടിയെടുത്തത്. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചാണ് മറ്റുള്ള അങ്കണ്‍വാടികള്‍ കെട്ടിട നിര്‍മാണത്തിന് സമ്മര്‍ദം ചൊലുത്തിയതെന്ന് ആരോപണമുണ്ട്. കെട്ടിടം ഒരുക്കുന്നതിന് 40 ശതമാനം നഗരസഭയും 60 ശതമാനം സര്‍ക്കാറുമാണ് വഹിക്കുക. എന്നാല്‍ അപേക്ഷപോലും പരിഗണിക്കാതെ അധികൃതര്‍ കൈകൊണ്ട നടപടിക്കെതിരെ രക്ഷിതാക്കളും രോഷാകുലരാണ്. അര്‍ഹതയുണ്ടായിട്ടും കെട്ടിടം നിര്‍മിച്ചുകൊടുക്കാന്‍ തയ്യാറാകാത്ത അധികൃതരുടെ നിലപാടിനെതിരെ സമരം നടത്താനാണ് നാട്ടുകാരുടെയും രക്ഷിതാക്കളുടെയും തീരുമാനമെന്നറിയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."