ട്രഷറിയില്‍ നിന്ന് പെന്‍ഷനര്‍ക്ക് കിട്ടിയത് 20,000 രൂപയുടെ കീറി പറിഞ്ഞ നോട്ടുകള്‍
വടക്കാഞ്ചേരി: നോട്ടിന് വേണ്ടി നാട് നെട്ടോട്ടമോടുമ്പോള്‍ പെന്‍ഷന്‍കാര്‍ക്ക് നല്‍കുന്നത് കീറി പറിഞ്ഞതും വേസ്റ്റ് പേപ്പര്‍ വെച്ച് ഒട്ടിച്ചതുമായ കറന്‍സികള്‍.
2012 ല്‍ നശിപ്പിക്കാന്‍ മാറ്റി വെച്ച നോട്ടുകളാണ് ഇത്. രൂക്ഷമായ ദുര്‍ഗന്ധം മൂലം പണം കിട്ടുന്നവര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയാണ്. കണ്ടം ചെയ്ത് കീടനാശിനി ഉപയോഗിച്ച് നശിപ്പിക്കാന്‍ ഇട്ടിരുന്ന നോട്ടുകളാണ് ഗോഡൗണുകളില്‍ നിന്ന് പുറത്തെടുത്ത് വിതരണത്തിനെത്തിച്ചിട്ടുള്ളത്.
വടക്കാഞ്ചേരി ട്രഷറിയില്‍ നിന്ന് ഇന്നലെ പെന്ഷന് കൈപ്പറ്റിയ ആരോഗ്യ വകുപ്പിലെ മുന്‍ ജീവനക്കാരന് ടി.എന്‍ കേശവന് ലഭിച്ച 20,000 രൂപ മുഴുവന്‍ ഉപയോഗിക്കാന്‍ കഴിയാത്തവയാണ്. എസ്.ബി.ടി വടക്കാഞ്ചേരി ബ്രാഞ്ചില്‍ നിന്നാണ് നോട്ടു കെട്ടുകള്‍ ട്രഷറിയിലെത്തിച്ചത്. അമ്പതിന്റെ 100 വീതം നോട്ടുകള്‍ അടങ്ങുന്ന നാല് കെട്ടാണ് കേശവന് ലഭിച്ചത്.
വീട്ടില്‍ ചെന്ന് നോക്കിയപ്പോഴാണ് ഒരു നോട്ടു പോലും നല്ലതില്ലെന്ന് തിരിച്ചറിയുന്നത്. ഇതോടെ വലിയ പ്രതിസന്ധിയിലായി ഈ മുന്‍ ഗവണ്മെന്റ് ജീവനക്കാരന്. നോട്ട് ട്രഷറിയില്‍ തിരിച്ചേല്പിക്കുമെന്ന് കേശവന് അറിയിച്ചു. മറ്റൊരു മാര്‍ഗവുമില്ലാത്ത പെന്‍ഷന്‍കാരെ ഇങ്ങനെ പറ്റിക്കരുതെന്നാണ് ഈ വയോധികന്റെ അഭ്യര്‍ഥന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."