ജില്ലയിലെ മാതൃകാ പദ്ധതിയായി കൊട്ടാരക്കര മീന്‍പിടിപ്പാറ
കൊട്ടാരക്കര: ഹരിതകേരള മിഷന്റെ ജില്ലയിലെ മാതൃകാ പദ്ധതിയായി കൊട്ടാരക്കര മീന്‍പിടിപ്പാറയും പുലമണ്‍ തോടിന്റെയും സംരക്ഷണവും മാറുന്നു.
പാരമ്പര്യ ജലസ്രോതസുകള്‍ പരമ്പരാഗത രീതിയില്‍ നിലനിര്‍ത്തി സംരക്ഷിക്കുന്ന രീതിയാലാണ് പദ്ധതി. മീന്‍പിടിപ്പാറയിലെ ജലസ്രോതസ് ശുദ്ദീകരിക്കല്‍, മീന്‍പിടിപ്പാറ മുതല്‍ പുലമണ്‍തോട് സമാപിക്കുന്നതു വരെയുള്ള ഭാഗങ്ങളിലെ മാലിന്യം നീക്കം ചെയ്യല്‍, തോട്ടിലേക്ക് ഒരു തരത്തിലും മാലിന്യങ്ങള്‍ വീഴുന്നില്ലെന്ന് ഉറപ്പാക്കല്‍, ജനങ്ങളില്‍ വ്യാപകമായ ബോധവല്‍കരണം തുടങ്ങി വിവിധ പ്രവര്‍ത്തനങ്ങളാകും നടപ്പാക്കുക.
നിലവില്‍ 45 ലക്ഷം രൂപ ചെലവില്‍ മീന്‍പിടിപ്പാറ ടൂറിസം വികസനപദ്ധതിയുടെ നിര്‍മാണങ്ങള്‍ അവസാന ഘട്ടത്തിലാണ്. പുലമണ്‍ തോടിന്റെ സംരക്ഷണത്തിനായുള്ള നിര്‍മാണങ്ങള്‍ ആരംഭിച്ചെങ്കിലും പദ്ധതി പാതിവഴിയില്‍ നിലച്ച നിലയിലാണ്.
കൃഷി, മാലിന്യസംസ്‌കരണം ജലസ്രോതസുകളുടെയും ജലാശയങ്ങളുടെയും പുനരുദ്ധാരണം, മണ്ണ് സംരക്ഷണം തുടങ്ങിയവയെല്ലാം അടങ്ങുന്നതാണ് ഹരിതകേരളം മിഷന്‍. നീര്‍ത്തടാധിഷ്ഠിത വികസനം, തോട്, കുളം സംരക്ഷണം ജൈവകൃഷി വ്യാപനം തുടങ്ങിയവ തദ്ദേശ സ്ഥാപനങ്ങളുടെ മേല്‍നോട്ടത്തില്‍ വാര്‍ഡ് അടിസ്ഥാനത്തില്‍ നടപ്പിലാക്കും.
സമ്പൂര്‍ണ സാക്ഷരതായജ്ഞത്തിന് സമാനമായി ജനകീയ പങ്കാളിത്തത്തോടെയാകും ഓരോ പ്രവര്‍ത്തനങ്ങളും. സംസ്ഥാനത്തൊട്ടാകെ എട്ടിനാണ് ഹരിതകേരളം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമാകുന്നത്.
ഇന്ന് ഉച്ചക്ക് 2ന് മീന്‍പിടിപാറയില്‍ നടത്തുന്ന ആലോചനാ യോഗത്തില്‍ നഗരസഭാധികൃതര്‍, വിവിധരാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, യുവജനസംഘടനകള്‍, വ്യാപാരി വ്യവസായി ഭാരവാഹികള്‍, റെസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍, കുടുംബശ്രീ തൊഴിലുറപ്പ് പ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍, ലയണ്‍സ് ക്ലബ്, റോട്ടറി ക്ലബ് പ്രവര്‍ത്തകര്‍, പൗരപ്രമുഖര്‍ തുടങ്ങി എല്ലാ മേഖലകളില്‍ നിന്നുമുള്ളവര്‍ പങ്കെടുക്കണമെന്ന് ഐഷപോറ്റി എം.എല്‍.എ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."