HOME
DETAILS
MAL
പവിത്രന് വധം: പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു
backup
December 02 2016 | 20:12 PM
കൂത്തുപറമ്പ്: കണ്ണവം തൊടീക്കളത്തെ സി.പി.എം പ്രാദേശിക നേതാവ് ജി പവിത്രന് വധക്കേസിന്റെ പുനരന്വേഷണത്തിന് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം രൂപീകരിച്ചു. തലശ്ശേരി ഡിവൈ.എസ്.പി പ്രിന്‍സ് അബ്രഹാമിന്റെ നേതൃത്വത്തില്‍ കൂത്തുപറമ്പ് സി.ഐ കെ.പി സുരേഷ് ബാബു, എസ്.ഐ കെ.ജെ വിനോയി, കണ്ണവം എസ്.ഐ കെ.വി ഗണേശന്, എസ്.പിയുടെ രണ്ട് സ്പെഷല്‍ സ്ക്വാഡ് അംഗങ്ങള്‍ എന്നിവരുള്‍പ്പെട്ടതാണ് സംഘം.
സി.പി.എം പ്രാദേശിക നേതാവ് പാതിരിയാട്ടെ മോഹനന് വധക്കേസില്‍ കസ്റ്റഡിയിലായിരിക്കെ പവിത്രന് വധക്കേസ് ഉള്‍പ്പെടെ മറ്റു ചില കൊലപാതക കേസുകളില്‍ കൂടി തനിക്കു പങ്കുണ്ടെന്ന ആര്.എഎസ്.എസ് പ്രവര്ത്തകന് മാഹി ചെമ്പ്രയിലെ സുബീഷ് മൊഴി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് സുബീഷിനെ കൂടി പ്രതിചേര്‍ത്ത് പവിത്രന് വധക്കേസില്‍ പൊലിസ് പുനരന്വേഷണം നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."