അബ്ദുല്‍ ഖാദര്‍ വധം: മുളിയാര്‍ വേദനകളെ തോല്‍പ്പിച്ച് അവര്‍ വിസ്മയം ചാലിച്ചു
കാലിക്കടവ്: കൈകള്‍ക്കു പകരം കാലുകൊണ്ടു വരച്ച് വൈശാഖ്. വൈശാഖിനൊപ്പം വരയുടെ ലോകത്ത് ഒട്ടിനിന്നു വര്‍ണച്ചിറകിലേറി 50ഓളം കുരുന്നുകള്‍. ലോക ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി സര്‍വശിക്ഷാ അഭിയാന്റെയും ചെറുവത്തൂര്‍ ബി.ആര്‍.സിയുടെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച 'ചിറകുള്ള ചങ്ങാതിമാര്‍ ' കഴിവുത്സവം പരിപാടിയിലാണ് ഇരു കൈകളുമില്ലാത്ത മാടായി കോളജിലെ ഒന്നാം വര്‍ഷ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥി ഏറ്റു കുടുക്കയിലെ വൈശാഖ് വര്‍ണക്കൂട്ടുകളാല്‍ വരയുടെ വിസ്മയം തീര്‍ത്ത് ഉദ്ഘാടകനായത്.
ചിത്രകാരന്‍മാരായ പ്രമോദ് അടുത്തില, സാജന്‍ ബിരിക്കുളം, ധനരാജ് മാണിയാട്ട് എന്നിവര്‍ കുട്ടികള്‍ക്കു നിര്‍ദേശങ്ങള്‍ നല്‍കി.
ചന്തേര ജി.യു.പി.സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ചെണ്ടമേളം, ചെറുവത്തൂര്‍ ബി.ആര്‍.സിയുടെ ഭിന്നശേഷി പ്രവര്‍ത്തനങ്ങളുടെ പ്രദര്‍ശനം എന്നിവ പരിപാടിക്കു മിഴിവേകി.
പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി ശ്രീധരന്‍ മുഖ്യാതിഥിയായിരുന്നു. ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ കെ ദാമോദരന്‍ അധ്യക്ഷനായിരുന്നു. ബ്ലോക്ക് പ്രോഗ്രാം ഓഫിസര്‍ കെ നാരായണന്‍, രാജീവന്‍ കാഞ്ഞിരിക്കീല്‍, എം രാഘവന്‍, റിസോഴ്‌സ് അധ്യാപികമാരായ പി.വി പ്രസീത, പി.എം മുംതാസ്, ബി രോഷ്ണി, ബി.ആര്‍.സി ട്രെയിനര്‍മാരായ പി.വി ഉണ്ണിരാജന്‍, പി വേണുഗോപാലന്‍, പി സ്‌നേഹലത, എം.എസ് ഇന്ദുലേഖ , എന്‍ സ്വപ്ന, ടി.എം റസീന, പി.പി അനീസ, പി പ്രമോദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."