HOME
DETAILS
MAL
അബ്ദുല്‍ ഖാദറിനു നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി
backup
December 02 2016 | 20:12 PM
ബോവിക്കാനം: ഗള്‍ഫില്‍ പോകാനുള്ള ഒരുക്കത്തിനിടെ കഴിഞ്ഞ ദിവസം ബോവിക്കാനത്തു കൊല്ലപ്പെട്ട പൊവ്വല്‍ സ്വദേശി യൂസഫിന്റെ മകന് അബ്ദുല്‍ ഖാദറി(24)നു നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി.
യാത്ര പോകുമ്പോള്‍ കൊണ്ടു പോകാനുള്ള സാധങ്ങള്‍ വാങ്ങാനാണ് സുഹൃത്തുക്കളായ അസിയാദിനും അനസിനും ഒപ്പം പൊവ്വലില്‍ നിന്നു ബോവിക്കാനം ടൗണിലെത്തിയത്. കഴിഞ്ഞ തിങ്കളാഴ്ചത്തെ ഹര്‍ത്താല്‍ ദിവസം ബോവിക്കാനത്ത് രണ്ടു ക്ലബ് പ്രവര്‍ത്തകര്‍ തമ്മില്‍ ഫുട്ബോള്‍ കളിയെ ചൊല്ലിയുണ്ടായ തര്‍ക്കവും കൈയാങ്കളിയുമായിരുന്നു ഈ യുവാവിന്റെ കൊലപാതകത്തിലേക്ക് നയിച്ചത്.
പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ഇന്നലെ ഉച്ചയോടെ വീട്ടിലെത്തിച്ച മൃതദേഹം വൈകുന്നേരം നാലോടെ പൊവ്വല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ മറവു ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."