താത്തൂരിലെ വഖഫ് സ്വത്ത് കൈയേറ്റം:അനധികൃത കെട്ടിടനിര്‍മാണ അനുമതി പഞ്ചായത്ത് റദ്ദ് ചെയ്തു
മാവൂര്‍: ജില്ലയിലെ ചാത്തമംഗലം ഗ്രാമപഞ്ചായത്തില്‍പെട്ട താത്തൂരില്‍ മഹല്ല് കമ്മിറ്റി നിര്‍മിച്ച കെട്ടിടങ്ങള്‍ക്ക് ഗ്രാമപഞ്ചായത്ത് നല്‍കിയ അംഗീകാരം റദ്ദ് ചെയ്തു. ബോര്‍ഡിന്റെ അനുമതിയില്ലാതെ സ്വകാര്യവ്യക്തികള്‍ക്കായി പത്തോളം വീട് നിര്‍മിക്കുകയും ഒട്ടേറെ മരങ്ങള്‍ മുറിച്ചുമാറ്റുകയും ചെയ്‌തെന്നാണ് ആരോപണം.
118 സെന്റ് സ്ഥലത്താണ് അനധികൃത കെട്ടിട നിര്‍മാണം നടന്നത്. പ്രസ്തുത സ്ഥലം കേരള വഖഫ് ബോര്‍ഡില്‍ നിഷിപ്തമാണെന്നും ഇിവിടെ ഏതുവിധത്തിലുള്ള നിര്‍മാണപ്രവര്‍ത്തനങ്ങളും വഖഫ് ബോര്‍ഡിന്റെ അനുമതിയോടുകൂടെ മാത്രമെ പാടുള്ളൂവെന്നു വ്യക്തമാക്കിയാണ് ഗ്രാമപഞ്ചായത്ത് നല്‍കിയ അംഗീകാരം റദ്ദ് ചെയ്തത്.
ഗ്രമപഞ്ചായത്തിനെ കബളിപ്പിച്ചാണ് അംഗീകാരം നേടിയെടുത്തതെന്നും ഗ്രാമപഞ്ചായത്ത് ഇറക്കിയ ഉത്തരവില്‍ പറയുന്നു. ഇവിടെ നിര്‍മിച്ച 10 വീടുകളും അനധികൃത കെട്ടിടങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി തുടര്‍നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കി.
ഏക്കര്‍കണക്കിനു വഖഫ് ഭൂമി സ്വകാര്യവ്യക്തികള്‍ കൈയേറി വീട് നിര്‍മിക്കുകയും ക്രമാതീതമായി മരങ്ങള്‍ മുറിച്ചുമാറ്റുകയും ചെയ്തത് സംബന്ധിച്ച് സംസ്ഥാന വഖഫ് സംരക്ഷണ സമിതി ചെയര്‍മാന്‍ മോയിന്‍ ബാപ്പുവിന്റെ നേതൃത്വത്തില്‍ ബോര്‍ഡിനു പരാതി നല്‍കിയിരുന്നു. പതിറ്റാണ്ടുകള്‍ക്കു മുന്‍പ് വഖഫ് ബോര്‍ഡില്‍ മഹല്ല് കമ്മിറ്റി രജിസ്റ്റര്‍ ചെയ്യുമ്പോള്‍ കമ്മിറ്റിയുടെ ഉടമസ്ഥതയില്‍ 76 ഏക്കര്‍ ഭൂമിയുണ്ടായിരുന്നു. ബന്ധപ്പെട്ടവരുടെ ഒത്താശയോടെ വന്‍തോതിലാണ് വഖഫ് ഭൂമി കൈയേറ്റം നടന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇവിടത്തെ വഖഫ് സ്വത്ത് കൈയേറ്റം സംബന്ധിച്ച് പതിറ്റാണ്ടുകള്‍ക്കു മുന്‍പുതന്നെ വഖഫ് ബോര്‍ഡില്‍ പരാതിയുള്ളതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."