നടവയല്‍ മയക്കുമരുന്ന് ലോബികളുടെ താവളമാകുന്നു
നടവയല്‍: നടവയലിലും പരിസര പ്രദേശത്തും മയക്കുമരുന്ന് ലോബികള്‍ ഇടത്താവളമാക്കുന്നു. വന്‍ സംഘങ്ങളാണ് പ്രദേശം കേന്ദ്രീകരിച്ച് മയക്ക് മരുന്ന് വിപണനം നടത്തുന്നത്. നെയ്ക്കുപ്പ പാലത്തിന് സമീപം വണ്ടിക്കടവ്, ചിറ്റാലൂര്‍ക്കുന്ന് പ്രദേശത്ത് കാവാടം പുഴയ്ക്ക് സമീപം രാവും പകലും വിദേശ മദ്യവില്‍പ്പന പതിവായിട്ടും എക്‌സൈസോ, പൊലിസോ വേണ്ട നടപടികള്‍ സ്വീകരിക്കുന്നില്ല. പുതുതലമുറ കഞ്ചാവിന്റെയും മയക്കുമരുന്നിന്റെയും ഉപഭോക്താക്കളായി മാറിക്കഴിഞ്ഞു. സ്‌കൂള്‍ കോളജ് വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് ചില സംഘങ്ങള്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്.
പനമരം, പുല്‍പ്പള്ളി തുടങ്ങി വിദേശ മദ്യശാലകളില്‍ നിന്നും മദ്യം വാങ്ങികൊണ്ടുവന്ന് കൂടിയ വിലയ്ക്ക് ചില്ലറ വില്‍പ്പന നടത്തുന്നതും പതിവാണ്. ഇത് വാങ്ങുന്നത് നിരവധിയാളുകള്‍ എത്തുന്നുമുണ്ട്. കോളജ് വിദ്യാര്‍ഥികള്‍ ബൈക്കില്‍ കറങ്ങിയടിച്ചാണ് കഞ്ചാവും മറ്റു ലഹരി മരുന്നുകളും കൈമാറുന്നത്. ഏതു സമയത്തും മദ്യം ലഭിക്കുന്ന അവസ്ഥയാണ് നടവയലില്‍. കേണിച്ചിറ, പനമരം പൊലിസ് സ്റ്റേഷനുകളുടെ അതിര്‍ത്തി പ്രദേശമായ നടവയല്‍ ടൗണില്‍ വേണ്ടത്ര പരിശോധനകള്‍ നടക്കാറില്ല. ഇതാണ് മയക്കുമരുന്ന് ലോബികള്‍ വര്‍ധിക്കാന്‍ കാരണം. നടവയല്‍ കേന്ദ്രീകരിച്ച് നടക്കുന്ന കഞ്ചാവും വിദേശ മദ്യവില്‍പ്പനയും തടയുന്നതിന് പൊലിസും എക്‌സൈസും നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."