മോദി ഭരണം ഇന്ത്യയെ പിന്നോട്ട് നയിച്ചു: ചെന്നിത്തല
പെരുമ്പാവൂര്‍: രïര വര്‍ഷകാലത്തെ നരേന്ദ്ര മോദി ഭരണം ഇന്ത്യയെ 10 വര്‍ഷം പിന്നോട്ട് നയിച്ചെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
രാജ്യത്ത് അപ്രഖ്യാപിത അടിയന്തിരാവസ്ഥ നിലനില്‍ക്കുകയാണെന്നും യു.പി.എ ഭരണകാലത്ത് നോട്ട് നിരോധനം വേïെന്ന് തീരുമാനിച്ചിരുന്നതാണെന്നും അദ്ദേഹം പറഞ്ഞു. വെങ്ങോലയില്‍ സംഘടിപ്പിച്ച യു.ഡി.എഫ് രാഷ്ട്രീയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ചെന്നിത്തല. അമ്പാനി ഗ്രൂപ്പിന്റെ ജീവനക്കാരനായിരുന്ന ഊര്‍ജ്ജിത് പട്ടേലിനെ ആര്.ബി.ഐ ഗവര്‍ണറായി നിയോഗിച്ച് കേന്ദ്ര മന്ത്രിമാരോ ക്യാബിനറ്റോ, പാര്‍ലമെന്റോ അറിയാതെ ഏകപക്ഷീയമായി അടിച്ചേല്‍പ്പിച്ച നോട്ട് നിരോധനം മൂലം ഗുരുതരമായ അവസ്ഥയാണ് രാജ്യത്തെമ്പാടും നിലനില്‍ക്കുന്നത്. വിദേശത്തുള്ള കള്ളപ്പണം ഇന്ത്യയില്‍ കൊïുവരാന്‍ മോദിക്ക് ഇതുവരേയും കഴിഞ്ഞിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കോണ്‍ഗ്രസ് വെങ്ങോല മണ്ഡലം പ്രസിഡന്റ് വി.എച്ച് മുഹമ്മദ് അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്, എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം.പി അബ്ദുല്‍ ഖാദര്‍, കെ.പി.സി.സി സെക്രട്ടറി റ്റി.എം സക്കീര്‍ ഹുസൈന്, എം.എം അവറാന്, ജോളി ബേബി, മുംതാസ് ടീച്ചര്‍, കെ.എം.എ സലാം, കെ.പി അബ്ദുല്‍ ജലാല്‍, ഇ.എസ് സൈനുദ്ദീന്‍, ഡാനിയേല്‍ മാസ്റ്റര്‍, വി.എം ഹംസ, രാജു മാത്താറ, വി.എച്ച് മുഹമ്മദ് എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ ഹജ്ജ് കമ്മറ്റി വാളïിയറായി സേവനമനുഷ്ടിച്ച സി.എം അഷ്കറിനെ ചടങ്ങില്‍ രമേശ് ചെന്നിത്തല ആദരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."