പെന്ഷന് കിട്ടാത്ത ബാക്കിയുള്ളവര്‍ നിരാശരായി തിരികെ പോകുകയായിരുന്നു.
ആന്റണി - ലീലാമ്മ ദമ്പതികള്‍ക്ക് മുഴുവന്‍ തുകയും ലഭിക്കാന്‍
ഇനിയും കാത്തിരിക്കണം
ആലപ്പുഴ: ഏക വരുമാനം ഘടുക്കളായി മാറിയപ്പോള്‍ ആന്റണിക്കും ലീലാമ്മയ്ക്കും താളംതെറ്റിയത് ഒരു മാസക്കാലത്തെ തങ്ങളുടെ സ്വസ്ഥമായ ജീവിതമാണ്. പതിവായി എല്ലാ മാസവും ഒന്നാം തിയതി രാവിലെ ട്രഷറിയിലെത്തി തങ്ങളുടെ പെന്ഷന് പണം കൈപറ്റിയിരുന്ന ഈ റിട്ട. ദമ്പതികള്‍ക്ക് ഇക്കുറി അത് ലഭിച്ചില്ല.
മിലിട്ടറിയില്‍നിന്നും റിട്ടയര്‍ ചെയ്ത ആളാണ് ആന്റണി. ആരോഗ്യവകുപ്പില്‍ നഴ്സിങ്ങ് അസിസ്റ്റന്റായി ജോലി നോക്കിയിരുന്നതാണ് ലീലാമ്മ. ഇരുവര്‍ക്കും മുപ്പതിനായിരം രൂപയാണ് പെന്ഷന് ഇനത്തില്‍ ലഭിച്ചിരുന്നത്. നോട്ടിന് നിരോധനം വന്ന ആദ്യതവണ തന്നെ അത് തെറ്റിയത് ദമ്പതികളില്‍ കനത്ത ആശങ്കയാണ് സൃഷ്ടിച്ചത്.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ തന്നെ ട്രഷറിയിലെത്തിയ ദമ്പതികള്‍ക്ക് നീï കാത്തിരിപ്പിനുശേഷം നാലായിരം രൂപവീതം ലഭിച്ചു. പിന്നിട് ട്രഷറിയില്‍നിന്നും നിര്‍ദേശമുïായി എല്ലാ ദിവസവും എത്തി നാലായിരം രൂപവീതം പിന്‍വലിക്കാന്‍.
ബാക്കി തുക പിന്‍വലിക്കാന്‍ ഇനിയും ദിവസങ്ങള്‍ ട്രഷറിക്കു മുന്നിലെത്തിയാലെ ഇവരുടെ പ്രശ്നങ്ങള്‍ പരിഹാരമാകു. ഏതായാലും ദുരിതത്തിലായ ദമ്പതികള്‍ കിട്ടിയ പണവുമായി വിട്ടിലേക്ക് മടങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."