ജയില്‍ ഭൂമി സംഘപരിവാറിന് പതിച്ചുനല്‍കിയ ഉത്തരവ് റദ്ദാക്കി
തിരുവനന്തപുരം: ജയില്‍ ഭൂമി സംഘപരിവാറിന് പതിച്ചു നല്‍കിയ കഴിഞ്ഞ സര്‍ക്കാരിന്റെ ഉത്തരവ് റദ്ദാക്കി. തിരുവനന്തപുരം ജില്ലയിലെ നെട്ടുകാല്‍ത്തേരി തുറന്ന ജയിലിന്റെ നിയന്ത്രണത്തിലുള്ള മൂന്ന് ഏക്കര്‍ സ്ഥലം പോത്തന്‍കോട് ചിന്താലയ ആശ്രമ ട്രസ്റ്റിന് പതിച്ചു നല്‍കിയ യു.ഡി.എഫ് സര്‍ക്കാരിന്റെ ഉത്തരവാണ് റദ്ദാക്കിയത്. ഈ ഭൂമി ഇടപാടിനെ കുറിച്ച് അന്വേഷണത്തിന് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ഉത്തരവിട്ടിരുന്നു.
ഭൂമി ഇടപാട് റദ്ദാക്കിയ വിവരം സര്‍ക്കാര്‍ ഇന്നലെ വിജിലന്‍സിനെ അറിയിച്ചു. ഭൂമി സ്വന്തമാക്കിയ ചിന്താലയ ആശ്രമ ട്രസ്റ്റിന് സ്വന്തമായി ഭൂമി വാങ്ങാനുള്ള സാമ്പത്തിക സാഹചര്യം ഉïെന്നാണ് റദ്ദാക്കിയ ഉത്തരവില്‍ പറയുന്നത്.
ആദിവാസി കുട്ടികള്‍ക്കായി സ്‌കൂള്‍ നിര്‍മ്മിക്കാന്‍ മൂന്നേക്കര്‍ സ്ഥലം പതിച്ചു നല്‍കണമെന്നാവശ്യപ്പെട്ട് ചിന്താലയ ആശ്രമം ട്രസ്റ്റ് 2013ലാണ് അപേക്ഷ നല്‍കിയത്. ട്രസ്റ്റിനെ കുറിച്ചു പൂര്‍ണമായി അന്വേഷിക്കാതെ രïു മാസത്തിനുള്ളില്‍ മന്ത്രിസഭയില്‍ പ്രത്യേക വിഷയമായി എടുത്ത് 30 വര്‍ഷത്തേയ്ക്ക് പാട്ടത്തിന് നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ജയില്‍ വകുപ്പിന്റെ അധീനതയിലുള്ള ഭൂമി പാട്ടത്തിനു നല്‍കാനുള്ള അവകാശം റവന്യു വകുപ്പിനില്ലെന്നും മന്ത്രിസഭയുടെ തീരുമാനം പുനപ്പരിശോധിയ്ക്കണമെന്നും ആവശ്യപ്പെട്ട് ജയില്‍ വകുപ്പ് സര്‍ക്കാരിനു കത്തു നല്‍കി. എന്നാല്‍ ഈ റിപ്പോര്‍ട്ട് അവഗണിച്ച് 2015 ആഗസ്റ്റ് 22നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ ഭൂമി പാട്ടത്തിന് നല്‍കാന്‍ ഉത്തരവിട്ടു. 30 വര്‍ഷത്തേയ്ക്കാണ് പാട്ടക്കാലവധി നല്‍കിയത്. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ വീïും ജയില്‍ വകുപ്പ് സര്‍ക്കാരിനെ സമീപിച്ചു. ഇതേ തുടര്‍ന്ന് മുഖ്യമന്ത്രി കഴിഞ്ഞ സര്‍ക്കാരിന്റെ അവസാനകാലത്തെ ഉത്തരവുകള്‍ പരിശോധിച്ച മന്ത്രിസഭാ ഉപസമിതിയ്ക്ക് കത്ത് കൈമാറുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."