വടക്കാഞ്ചേരി പീഡനം: യുവതിയുടെ ഹരജിയില്‍ വാദം പൂര്‍ത്തിയായി
വടക്കാഞ്ചേരി: കൂട്ടമാനഭംഗ കേസില്‍ യുവതി കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ വടക്കാഞ്ചേരി മജിസ്ട്രേറ്റ് കോടതിയില്‍ വാദം പൂര്‍ത്തിയായി. കേസില്‍ ശരിയായ അന്വേഷണം നടക്കുന്നില്ലെന്നും കേസ് അട്ടിമറിക്കാന്‍ സാധ്യതയുïെന്നും അതിനാല്‍ കോടതി നിരീക്ഷണത്തില്‍ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടാണ് യുവതി വടക്കാഞ്ചേരി മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്.
തൃശൂര്‍ ബാറിലെ അഭിഭാഷന് സി.ആര് ജെയ്സണ്‍, ടി.എസ് മായാദാസ് എന്നിവര്‍ മുഖേനയാണ് മജിസ്ട്രേറ്റ് മുമ്പാകെ ഹരജി നല്‍കിയത്. പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് അന്വേഷണ സംഘത്തിന്റേതെന്ന് ഹരജിയില്‍ ചൂïിക്കാട്ടിയിരുന്നു. കോടതി ഇന്നലെ രാവിലെ കേസ് പരിഗണിച്ചെങ്കിലും ഉച്ചയ്ക്ക് ശേഷമാണ് വാദം കേട്ടത്. ഉച്ചയോടെ പ്രത്യേക അന്വേഷണ സംഘ തലവന്‍ പാലക്കാട് എ.എസ്.പി ജി.പൂങ്കുഴലി കോടതിയിലെത്തി വിശദമായ റിപ്പോര്‍ട്ട് നല്കി. സര്‍ക്കാരിന് വേïി പബ്ലിക് പ്രോസിക്യൂട്ടര്‍ കെ മനോജ് കുമാര്‍ ഹാജരായി. അന്വേഷണ ഉദ്യോഗസ്ഥ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ കോപ്പി വേണമെന്ന് വാദി ഭാഗം വാദിച്ചപ്പോള്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അതിനെ എതിര്‍ത്തു. കേസന്വേഷണത്തെ അത് ദോഷകരമായി ബാധിക്കുമെന്നായിരുന്നു വാദം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."