HOME
DETAILS
MAL
ഗുരു ഗോപിനാഥ് പുരസ്കാരം സുന്ദരേശ്വരിയമ്മയ്ക്ക്
backup
December 02 2016 | 21:12 PM
തിരുവനന്തപുരം: നൃത്തരംഗത്തെ സമഗ്ര സംഭാവനയ്ക്ക് സംസ്ഥാന സാംസ്കാരിക വകുപ്പിനു കീഴിലുള്ള വട്ടിയൂര്‍ക്കാവ് നടനഗ്രാമം നല്കുന്ന ഗുരു ഗോപിനാഥ് പുരസ്കാരത്തിന് പ്രശസ്ത നര്‍ത്തകി പ്രൊഫ. സി.കെ സുന്ദരേശ്വരിയമ്മ അര്‍ഹയായതായി മന്ത്രി എ.കെ ബാലന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 25,000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം.
കേരള കലാമണ്ഡലം കല്പിത സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. കെ.ജി പൗലോസ്, കൂടിയാട്ടം കലാകാരന് വേണുജി, നര്‍ത്തകി കലാമണ്ഡലം ക്ഷേമാവതി എന്നിവരുള്‍പ്പെട്ട സമിതിയാണ് പുരസ്കാര നിര്‍ണയം നടത്തിയത്. 1956- 57ല്‍ ആദ്യത്തെ സ്കൂള്‍ യുവജനോത്സവത്തില്‍ ഭരതനാട്യത്തില്‍ ഒന്നാം സമ്മാനം നേടിയതും സുന്ദരേശ്വരിയമ്മയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."