ബംഗാളില്‍ ടോള്‍ ബൂത്തുകളില്‍ സൈനിക പരിശോധന: പാര്‍ലമെന്റ് സ്തംഭിച്ചു
സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനത്തിന്റെ 13ാംദിവസവും ഇരുസഭകളും സ്തംഭിച്ചു. ഇതുവരെ നോട്ട് നിരോധിച്ചതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഉന്നയിച്ചായിരുന്നു ബഹളമെങ്കില്‍ പ. ബംഗാളിലെ ടോള്‍ ബൂത്തുകളില്‍ സൈനികരെ പരിശോധനക്കായി വിന്യസിച്ച പ്രശ്നമാണ് ഇന്നലെ പ്രതിപക്ഷം ഉന്നയിച്ചത്. രാജ്യസഭയില്‍ കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസുമാണ് പ്രശ്നം അവതരിപ്പിച്ചത്.
സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ തന്നെ ഇത്തരത്തിലൊരു സംഭവം ആദ്യമാണെന്ന് തൃണമൂല്‍ അംഗം സുകേന്ദു ശേഖര്‍ റോയ് പറഞ്ഞു. ടോള്‍ പ്ലാസകള്‍ കൈയടക്കിയ സൈന്യം വാഹനങ്ങളില്‍ സ്റ്റിക്കര്‍ പതിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. നോട്ട് നിരോധനത്തിന് മമത ബാനര്‍ജി പ്രതിഷേധമുയര്‍ത്തിയതിന്റെ അനന്തര ഫലമാണോ ഇതെന്നും അദ്ദേഹം ചോദിച്ചു.
കഴിഞ്ഞ വര്‍ഷം ഡിസംബറിലും ബംഗാളില്‍ സമാനമായ നടപടിയുണ്ടായിട്ടുണ്ടെന്ന പ്രതിരോധ സഹമന്ത്രി സുഭാഷ് ഭാംറേയുടെ മറുപടി തെറ്റാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. വിവരം ഹൗറയിലെ മജിസ്ട്രേറ്റിനെ ധരിപ്പിച്ചിരുന്നു എന്നു ഭാംറേ പറഞ്ഞത് മന്ത്രിസഭയെ തെറ്റിദ്ധരിപ്പിക്കാനാണെന്നും തൃണമൂല്‍ ആരോപിച്ചു.
സംസ്ഥാനത്തിന്റെ അനുമതിയില്ലാതെ ടോള്‍പ്ലാസകളില്‍ പരിശോധനക്കായി സൈന്യത്തെ വിന്യസിച്ചത് ഫെഡറല്‍ സംവിധാനത്തിനു മേലുള്ള കടന്നു കയറ്റമാണെന്ന് ബി.എസ്.പി നേതാവ് മായാവതി ആരോപിച്ചു. പ്രതിഷേധത്തിനിടെ സഭ നിയന്ത്രിക്കാന്‍ ഉപാധ്യക്ഷന്‍ പി.ജെ കുര്യന് പണിപ്പെട്ടു. ഇതിനിടെ ശബ്ദം ഉയര്‍ത്തി സംസാരിച്ചതിന്റെ പേരില്‍ കോണ്‍ഗ്രസിന്റെ പ്രമോദ് തിവാരിയെയും ബി.ജെ.പി അംഗം ഭുപേന്ദര്‍ യാദവിനേയും ഉപാധ്യക്ഷന്‍ ശാസിച്ചു.
ലോക്സഭയില്‍ തൃണമൂല്‍ നേതാവ് സുദീപ് ബന്ദോപാധ്യായ ആണ് വിഷയം ഉന്നയിച്ചത്. സേനയെ ഇത്തരത്തിലൊരു നീക്കത്തിന് ഉപയോഗിക്കുന്നത് അപലപനീയമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സൈനിക വിന്യാസം നടത്തിയതു സംബന്ധിച്ച് പ്രതിരോധ മന്ത്രിയുടെ വിശദീകരണം വേണമെന്നും തൃണമൂല്‍ ആവശ്യപ്പെട്ടു. അടിയന്തരാവസ്ഥക്കു സമാനമായ സാഹചര്യം ബംഗാളില്‍ സൃഷ്ടിക്കാനാണ് കേന്ദ്രം ഇത് ആസൂത്രണം ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു. എന്നാല്‍, ടോള്‍ പ്ലാസകളില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം തുടരുന്ന മമതാ ബാനര്‍ജിയുടെ നിലപാടില്‍ വേദനയുണ്ടെന്നാണു പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ ഈ വിഷയത്തില്‍ ലോക്സഭയില്‍ നല്കിയ വിശദീകരണം.
സൈന്യത്തിന്റെ പതിവ് പരിശീലന പരിപാടി മാത്രമായിരുന്നു ഇതെന്നും കഴിഞ്ഞ നവംബറില്‍ നടത്താനിരുന്ന സൈനിക വിന്യാസം കൊല്‍ക്കത്ത പോലിസിന്റെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് ഡിസംബറിലേക്കു മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
ഗ്ലോബൽ വില്ലേജിൽ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു; 25 ദിർഹം മുതൽ പ്രവേശന ഫീസ്
uae
• 2 months agoകുട്ടികളുടെ ഖുർആൻ പാരായണ മത്സരമൊരുക്കി അൽ ഖുദ് ഹൈദർ അലി തങ്ങൾ മദ്രസ്സ
oman
• 2 months agoലഹരിപ്പാര്‍ട്ടി കേസില്‍ കുറച്ചുപേരെക്കൂടി ചോദ്യം ചെയ്യാനുണ്ടെന്ന് കമ്മീഷണര്‍
Kerala
• 2 months agoതമിഴ്നാട് സ്വദേശി ട്രെയിനില്‍ നിന്ന് വീണുമരിച്ച സംഭവം കൊലപാതകം; കരാര്‍ ജീവനക്കാരന് കുറ്റം സമ്മതിച്ചു
Kerala
• 2 months agoകുടുംബവഴക്ക്; ഭാര്യ ഭര്‍ത്താവിനെ കുത്തിക്കൊന്നു
Kerala
• 2 months agoഅബൂദബി ബാജ ചാലഞ്ച് രണ്ടാം സീസൺ തീയതികൾ പ്രഖ്യാപിച്ചു
uae
• 2 months agoപട്ടിണി സൂചികയില്‍ 105ാമത്, ഗുരുതര രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ; ഫെയ്സ് ബുക്ക് കുറിപ്പുമായി എ.എ. റഹീം
Kerala
• 2 months agoദുബൈ ജിടെക്സ് ഗ്ലോബൽ നാളെ തുടക്കമാവും
uae
• 2 months agoപൂരം കലക്കല്‍; റിപ്പോര്‍ട്ടിന് രഹസ്യസ്വഭാവം, പുറത്തുവിടാനാകില്ലെന്ന് ആഭ്യന്തര വകുപ്പ്
Kerala
• 2 months agoകറന്റ് അഫയേഴ്സ്-13-10-2024
PSC/UPSC
• 2 months agoസഊദിയിലെ ട്രാഫിക് പിഴ ഇളവ് അവസാനിക്കാൻ ഇനി അഞ്ചു ദിവസം ബാക്കി
Saudi-arabia
• 2 months ago'പറയാത്ത വ്യാഖ്യാനങ്ങള്‍ നല്‍കരുത്,തനിക്കൊന്നും മറയ്ക്കാനില്ല': ഗവര്‍ണര്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി
Kerala
• 2 months agoമദ്രസകള്‍ അടച്ചുപൂട്ടാനുള്ള നിര്‍ദേശം മൗലികാവകാശ ലംഘനമെന്ന് രമേശ് ചെന്നിത്തല
Kerala
• 2 months agoഉലുവ ആരോഗ്യത്തിന് ഹാനികരം; ഗർഭിണികൾക്ക് മുന്നറിയിപ്പുമായി സഊദി അധികൃതർ
Saudi-arabia
• 2 months agoപുതുക്കാട് മണലിപ്പുഴയില്‍ നിന്ന് തലയില്ലാത്ത നിലയില്‍ മൃതദേഹം കണ്ടെത്തി
Kerala
• 2 months ago'മാസപ്പടിക്കേസില്‍ പാര്‍ട്ടി മറുപടി പറയേണ്ട കാര്യമില്ല'; പ്രതികരണവുമായി എം.വി ഗോവിന്ദന്
Kerala
• 2 months agoഎസ്.എഫ്.ഐ.ഒ നടപടിയില്‍ പുതുതായി ഒന്നുമില്ല; ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടന്നുവെന്ന വാദം പൊളിഞ്ഞു: മുഹമ്മദ് റിയാസ്
Kerala
• 2 months agoആലപ്പുഴയില്‍ വിജയദശമി ആഘോഷങ്ങള്‍ക്കിടെ നഴ്സിംഗ് വിദ്യാര്‍ത്ഥിയുടെ മുടി മുറിച്ചു; പരാതിയുമായി കുടുംബം
Kerala
• 2 months ago'മദ്രസകള്‍ അടച്ചുപൂട്ടും, ഇല്ലെങ്കില്‍ മറ്റു വഴികള്‍ തേടും' ആവര്‍ത്തിച്ച് പ്രിയങ്ക് കാന്‍ഗോ
മദ്രസകള്‍ക്ക് സഹായം നല്‍കുന്നില്ലെന്ന കേരളത്തിന്റെ വാദം തെറ്റെന്നും കാന്‍ഗോ