HOME
DETAILS
MAL
സഊദിയില്‍ പുതിയ തൊഴില്‍ മന്ത്രിയെ നിയമിച്ചു
backup
December 03 2016 | 09:12 AM
ജിദ്ദ: സഊദിയില്‍ പുതിയ തൊഴില്‍ മന്ത്രിയെ നിയമിച്ചു. മുഫറെജ് അല്ഹഖ്വാബനി പകരം അലി ബിന്‍ നാസര്‍ അല്ഗാഫിസിനെയാണു പുതിയ തൊഴില്‍ മന്ത്രിയായി നിയമിച്ചത്. സഊദി രാജാവ് സല്മാന് ബിന്‍ അബ്ദുള്‍ അസീസാണ് പുതിയ തൊഴില്‍ മന്ത്രിയെ നിയമിച്ചത്.
രാജ്യത്തു വര്‍ധിച്ചു വരുന്ന തൊഴിലില്ലായ്മയ്ക്ക് ശാശ്വത പരിഹാരം കണ്ടെത്തുന്നതില്‍ മുഫറെജ് പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് പുതിയ മന്ത്രിയെ നിയമിച്ചത്. പുതിയ കണക്കുകള്‍ പ്രകാരം രാജ്യത്തെ തൊഴിലില്ലായ്മയില്‍ 12.1 ശതമാനത്തിന്റെ വളര്‍ച്ചയാണു ഉണ്ടായിരിക്കുന്നത്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ എണ്ണ കയറ്റുമതി ചെയ്യുന്ന സഊദിയിലെ ഈ പ്രതിസന്ധി സാമ്പത്തിക മാന്ദ്യത്തിനും എണ്ണ വില കുറയുന്നതിനും കാരണമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."