HOME
DETAILS
MAL
വടക്കാഞ്ചേരി പീഡനക്കേസ്; അന്വേഷണം കോടതിയുടെ മേല്‍നോട്ടത്തില്‍
backup
December 03 2016 | 10:12 AM
തൃശൂര്‍: വടക്കാഞ്ചേരി പീഡനക്കേസിന്റെ അന്വേഷണം കോടതിയുടെ മേല്‍നോട്ടത്തില്‍ വേണമെന്ന പരാതിക്കാരിയുടെ ആവശ്യം കോടതി അംഗീകരിച്ചു. വടക്കാഞ്ചേരി മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. 10 ദിവസം കൂടുമ്പോള്‍ അന്വേഷണ പുരോഗതി കോടതിയെ അറിയിക്കണമെന്നും കോടതി ഉത്തരവിലുണ്ട്.
കേസന്വേഷണം ശരിയായ ദിശയിലല്ലെന്ന് പീഡനത്തിന് ഇരയായ യുവതി നല്കിയ പരാതിയെ തുടര്‍ന്നാണ് കോടതി നടപടി. പരാതിക്കാരിയുടെ ഹര്‍ജിയില്‍ പറയുന്ന കാര്യങ്ങളും പരിശോധിക്കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു. എഎസ്പി ജി. പൂങ്കുഴലിക്കാണ് കേസിന്റെ അന്വേഷണചുമതല. കഴിഞ്ഞമാസം 28 നായിരുന്നു പരാതിക്കാരി അന്വേഷണ സംഘത്തിനെതിരെ കോടതിയെ സമീപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."