HOME
DETAILS
MAL
കണ്ണൂരില്‍ ഒന്പതിനു സ്വകാര്യബസ് സമരം
backup
December 03 2016 | 12:12 PM
കണ്ണൂര്‍: പൊലിസിന്റെ സൗജന്യയാത്ര അവസാനിപ്പിച്ചതിനെതുടര്‍ന്ന് ബസുടമകളെയും തൊഴിലാളികളെയും പൊലിസ് പീഡിപ്പിക്കുന്നുവെന്നാരോപിച്ച് ഒന്പതിനു കണ്ണൂര്‍ ജില്ലയില്‍ സ്വകാര്യ ബസ് പണിമുടക്ക് നടത്തുമെന്ന് കണ്ണൂര്‍ ജില്ലാ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
പൊലിസുകാരുടെ സൗജന്യായാത്ര അവസാനിപ്പിച്ചതിനെ തുടര്‍ന്ന് ജില്ലയിലെ പല റൂട്ടുകളിലും ബസ്സുകള്‍ പിടിച്ചിടുകയും ജീവനക്കാരെ നിസാരകാരണങ്ങള്‍ പറഞ്ഞ് ചില എസ്.ഐമാരും പൊലിസുകാരും പീഡിപ്പിക്കുകയാണ്. ഭീമമായ പിഴസംഖ്യ അടക്കാന്‍ തയാറാകാത്ത ബസുകളെ ദിവസങ്ങളോളം പൊലിസ് സ്റ്റേഷനില്‍ പിടിച്ചിടുന്നുവെന്നും നേതാക്കള്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."