HOME
DETAILS

ഇനിയും കാത്തിരിക്കണം വിചാരണയ്ക്ക്

  
backup
December 03 2016 | 22:12 PM

%e0%b4%87%e0%b4%a8%e0%b4%bf%e0%b4%af%e0%b5%81%e0%b4%82-%e0%b4%95%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%a3%e0%b4%82-%e0%b4%b5%e0%b4%bf%e0%b4%9a




ഇരിക്കൂര്‍: നാടിനെ നടുക്കിയ ആ ദുരന്തം നടന്നിട്ട് ഇന്നേക്ക് എട്ടു വര്‍ഷം. 2008 ഡിസംബര്‍ നാലിന് വൈകുന്നേരം നാലു മണിക്കായിരുന്നു കാലന്റെ രൂപത്തില്‍ വന്ന ജീപ്പ് പിഞ്ചോമനകളുടെ തുടിക്കുന്ന ജീവന്‍ കവര്‍ന്നെടുത്തത്.
ഇരിക്കൂര്‍ പെരുമണ്ണ് നാരായണ വിലാസം സ്‌കൂളില്‍ നിന്ന് ക്ലാസ് കഴിഞ്ഞു മടങ്ങുകയായിരുന്ന വിദ്യാര്‍ഥികളാണ് അതിവേഗത്തില്‍ നിയന്ത്രണം വിട്ടുവന്ന ജീപ്പിടിച്ച് മരിച്ചത്. പെരുമണ്ണിലെ കുമ്പത്തി ഹൗസില്‍ രമേശ് ബാബു-റീജ ദമ്പതികളുടെ മക്കളായ അഖിന, അനുശ്രീ, കൃഷ്ണാലയത്തില്‍ കുട്ടന്‍-സുഗന്ധി ദമ്പതികളുടെ മകള്‍ നന്ദന, ഇബ്രാഹിം-സറീന ദമ്പതികളുടെ മകള്‍ റിംഷാന, രാമപുരം വീട്ടില്‍ രാമകൃഷ്ണന്‍-രജനി ദമ്പതികളുടെ മകള്‍ മിഥുന, ബാറുകുന്നുമ്മല്‍ ഹൗസില്‍ വിജയന്‍-ശാലിനി ദമ്പതികളുടെ മകന്‍ വൈഷ്ണവ്, മോഹനന്‍-സരസ്വതി ദമ്പതികളുടെ മകള്‍ സോന, കുമ്പത്തി ഹൗസില്‍ നാരായണന്‍-ഇന്ദിര ദമ്പതികളുടെ മകള്‍ കാവ്യ, ചിറ്റയില്‍ ഹൗസില്‍ സുരേന്ദ്രന്‍-ഷീബ ദമ്പതികളുടെ മകള്‍ സാന്ദ്ര എന്നിവരായിരുന്നു അപകടത്തില്‍ മരിച്ചത്. 11 ഓളം വിദ്യാര്‍ഥികള്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. എന്നാല്‍ അപകടം നടന്ന് വര്‍ഷം ആറു തികഞ്ഞിട്ടും കേസ് എവിടെയുമെത്തിയിട്ടില്ല.
മലപ്പുറം തിരൂര്‍ സ്വദേശിയായ അബ്ദുള്‍ കബീറാണ് അപകടത്തിനിടയാക്കിയ വാഹനം ഓടിച്ചത്. 2010 നവംബര്‍ 12ന് അന്വേഷകസംഘം ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കൊലപാതകക്കുറ്റം ചേര്‍ത്ത് കേസെടുത്തപ്പോള്‍ ഇന്‍ഷുറന്‍സ് തുക ലഭിക്കില്ലെന്ന വിമര്‍ശത്തെ തുടര്‍ന്ന് മനപൂര്‍വമല്ലാത്ത നരഹത്യക്കാണ് കേസെടുത്തത്. എന്നാല്‍, ഇതുവരെ ഇന്‍ഷുറന്‍സ് തുക ലഭിക്കുകയോ വിചാരണ ആരംഭിക്കുകയോ ചെയ്തിട്ടില്ല. തുടര്‍ നടപടികള്‍ക്കായി കേസ് തലശേരി സെഷന്‍സ് കോടതിയിലേക്ക് മാറ്റിയിരുന്നു. കേസില്‍ കോടതിയുടെ ഉദാസീനതയാണ് വിചാരണ നീണ്ടുപോകാന്‍ കാരണമെന്ന് രക്ഷിതാക്കള്‍ ആരോപിക്കുന്നു. ഇന്‍ഷുറന്‍സ് സംബന്ധിച്ച കേസും നടന്നുവരികയാണ്.
അപകടം നടന്ന സ്ഥലത്തിനു തൊട്ടടുത്തായി ചെങ്ങള വീട്ടില്‍ കൃഷ്ണവാര്യര്‍ നല്‍കിയ സ്ഥലത്താണ് ഒമ്പത് കുട്ടികളെയും സംസ്‌കരിച്ചത്. ഇവിടെ 12 ലക്ഷം രൂപ ചെലവിട്ട് സ്മൃതിമണ്ഡപം നിര്‍മിച്ചിരുന്നു.
കുരുന്നുകളുടെ ഓര്‍മ്മക്കായി വിദ്യാര്‍ഥികളുടെ മൃതദേഹം സംസ്‌ക്കരിച്ച ഇരിക്കൂര്‍ പെരുമണ്ണില്‍ സ്മൃതി മണ്ഡപം നിര്‍മിച്ചിട്ടുണ്ട്. അഞ്ചുലക്ഷം രൂപ മരിച്ച കുട്ടികളുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കിയതല്ലാതെ മറ്റൊരു നീതിയും പിഞ്ചോമനകള്‍ നഷ്ടപ്പെട്ട മാതാപിതാക്കള്‍ക്ക് ഇതുവരെ ലഭിച്ചിട്ടില്ല. മരിച്ച കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് അപകട ഇന്‍ഷുന്‍സായി ആറുലക്ഷം രൂപ വീതം നല്‍കാന്‍ തലശ്ശേരി എം.എ.സി.ടി കോടതി ഉത്തരവായിട്ടുണ്ട്.
റിലയന്‍സ് ഇന്‍ഷുറന്‍സാണ് പത്തു കുട്ടികളില്‍ എട്ടുപേരുടെ രക്ഷിതാക്കള്‍ക്ക് ആറുലക്ഷം രൂപവീതം നല്‍കേണ്ടത്. പിഞ്ചോമനകള്‍ നഷ്ടപ്പെട്ട തങ്ങള്‍ക്ക് നീതി പീഠത്തില്‍ നിന്നും ഭരണ കൂടത്തില്‍ നിന്നും ഇനിയെന്ന് നീതികിട്ടുമെന്നാണ് മരിച്ച കുട്ടികളുടെ ഉറ്റവര്‍ പരസ്പരം ചോദിക്കുന്നത്. ഇന്ന് സമൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന, അനുസ്മരണസമ്മേളനം, ഖബറിടം സന്ദര്‍ശിക്കല്‍, പെരുമണ്ണ് നാരായണവിലാസം എല്‍.പി സ്‌കൂളില്‍ എന്‍ഡോവ്‌മെന്റ് വിതരണം തുടങ്ങിയ ചടങ്ങുകള്‍ നടക്കും.
















Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗുജറാത്തില്‍ 5,000 കോടിയുടെ വന്‍ ലഹരിവേട്ട; പിടികൂടിയത് 518 കിലോ കൊക്കൈന്‍ 

National
  •  2 months ago
No Image

യുഎഇയിൽ കണ്ടു വരുന്ന വിഷ സസ്യങ്ങളുടെ പട്ടിക; എക്സ്പോഷർ ഉണ്ടായാൽ എന്തുചെയ്യണമെന്ന് അറിയാം

uae
  •  2 months ago
No Image

വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യൻ പ്രതീക്ഷകൾക്ക് തിരിച്ചടി; ഓസീസിനോട് തോൽവി

Cricket
  •  2 months ago
No Image

തായ്‌ലന്‍ഡില്‍ നിന്ന് എത്തിച്ച 518 കിലോഗ്രാം കൊക്കെയിന്‍ പിടികൂടി

National
  •  2 months ago
No Image

അഞ്ച് ദിവസം കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ് 

Kerala
  •  2 months ago
No Image

മദ്രസകള്‍ അടച്ച് പൂട്ടാനുള്ള കേന്ദ്ര നീക്കം; പ്രതികരണത്തിനില്ലെന്ന് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍

Kerala
  •  2 months ago
No Image

ഗ്ലോബൽ വില്ലേജിൽ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു; 25 ദിർഹം മുതൽ പ്രവേശന ഫീസ്

uae
  •  2 months ago
No Image

കുട്ടികളുടെ ഖുർആൻ പാരായണ മത്സരമൊരുക്കി അൽ ഖുദ്‌ ഹൈദർ അലി തങ്ങൾ മദ്രസ്സ

oman
  •  2 months ago
No Image

ലഹരിപ്പാര്‍ട്ടി കേസില്‍ കുറച്ചുപേരെക്കൂടി ചോദ്യം ചെയ്യാനുണ്ടെന്ന് കമ്മീഷണര്‍

Kerala
  •  2 months ago
No Image

തമിഴ്‌നാട് സ്വദേശി ട്രെയിനില്‍ നിന്ന് വീണുമരിച്ച സംഭവം കൊലപാതകം; കരാര്‍ ജീവനക്കാരന്‍ കുറ്റം സമ്മതിച്ചു

Kerala
  •  2 months ago