HOME
DETAILS
MAL
കോളനിവാസികളുടെ സമരം ദേശീയ തലത്തിലേക്കു വ്യാപിപ്പിക്കും
backup
December 03 2016 | 23:12 PM
കാസര്‍കോട്: പെരിയയിലെ കേന്ദ്ര സര്‍വകലാശാലയുടെ നിര്‍മാണത്തിനായി കുടിയൊഴിഞ്ഞ മാളത്തും പാറ കോളനിക്കാരുടെ സമരം ദേശീയ തലത്തിലേക്കു വ്യാപിപ്പിക്കാന്‍ ദലിത് പൗരാവകാശ സമിതിയുടെയും ആദിവാസി ഗോത്രമഹാസഭയുടെയും തീരുമാനം. മുത്തങ്ങ സമര നേതാവ് എം ഗീതാനന്ദന്റെ നേതൃത്വത്തിലാണു സമരം ശക്തമാക്കുന്നത്. സമരപന്തല്‍ സന്ദര്‍ശിച്ച ശേഷമാണ് ഈ തീരുമാനമറിയിച്ചത്.
ദലിത് വിരുദ്ധ ബോധം ഉപേക്ഷിക്കാന്‍ സര്‍ക്കാരും സര്‍വകലാശാലാ അധികൃതരും തയാറാകാത്തതിനാലാണു സമരം നീണ്ടുപോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. സ്പെഷല്‍ ഓഡര്‍ ഇറക്കി മുഴുവന്‍ കുടുംബങ്ങളിലെ ആളുകള്‍ക്കും ജോലി നല്കാന് അധികൃതര്‍ തയാറാകണം. സമരത്തിനു പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിനു നിവേദനം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ട
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."