HOME
DETAILS
MAL
വാതില്‍പ്പടി വിതരണം സപ്ലൈകോയെ ഏല്‍പ്പിച്ചു: മന്ത്രി തിലോത്തമന്‍
backup
December 04 2016 | 05:12 AM
തൃശൂര്‍: പരമ്പരാഗത റേഷന്‍ മൊത്തവിതരണക്കാരെ ഒഴിവാക്കി വാതില്‍പ്പടി വിതരണം സപ്ലൈകോയെ ഏല്‍പ്പിച്ചതായി ഭക്ഷ്യ പൊതുവിതരണ മന്ത്രി പി.തിലോത്തമന്‍. റേഷന്‍വിതരണ രംഗത്ത് ഇക്കാലത്തുണ്ടായ അനിശ്ചിതത്വത്തിനു കാരണം ഇതാണെന്നും മന്ത്രി പറഞ്ഞു. തൃശൂരില്‍ ഭക്ഷ്യസുരക്ഷാ നിയമം ആശങ്കകളും സംശയനിവാരണവും എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പുതിയ സംവിധാനത്തിലേക്കു സമൂലമായി മാറിയതു മൂലം ഉണ്ടാകുന്ന ചില പ്രശ്‌നങ്ങളേ ഇപ്പോള്‍ റേഷന്‍ വിതരണത്തിലുള്ളൂ. ഇത് ഉടന്‍ പരിഹരിക്കും. റേഷന്‍കടകള്‍ കംപൂട്ടര്‍വല്‍ക്കരിച്ച് ഇ പോസ്റ്റ് വഴി റേഷന്‍ വിതരണം സുതാര്യവും കാര്യക്ഷമവുമാക്കാനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ചതായും മന്ത്രി തിലോത്തമന്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."