HOME
DETAILS
MAL
നിലമ്പൂര്‍ വെടിവയ്പ്പില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം: വി.എം സുധീരന്
backup
December 04 2016 | 05:12 AM
തിരുവനന്തപുരം: നിലമ്പൂരില്‍ മാവോയിസ്റ്റുകള്‍ പൊലിസിന്റെ വെടിയേറ്റു മരിച്ച സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന ആവശ്യത്തില്‍ കോണ്‍ഗ്രസ് ഉറച്ചു നില്‍ക്കുന്നെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്.
സംഭവത്തെത്തുടര്‍ന്ന് മാധ്യമങ്ങളിലൂടെ തന്നെ ഒട്ടേറെ ദുരൂഹതകളും സംശയങ്ങളും പുറത്തുവരുന്നുണ്ട്. വിശ്വസനീയമായ വിശദീകരണം നല്കാന് ഭരണകൂടത്തിനും ഉത്തരവാദപ്പെട്ടവര്‍ക്കും കഴിഞ്ഞിട്ടില്ല. മാവോയിസ്റ്റുകളുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെ അംഗീകരിക്കുന്നില്ല.
അവരെ നിയമവിധേയമായി നേരിടുകയാണ് വേണ്ടത്. ഇപ്പോള്‍ നടക്കുന്ന സര്‍ക്കാര്‍തല മജിസ്റ്റീരിയല്‍ അന്വേഷണത്തില്‍ ജനങ്ങള്‍ക്ക് വിശ്വാസമില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."