നോട്ടു പിന്‍വലിക്കല്‍: പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് സി.പി.എം
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ കൊണ്ടുണ്ടായ പ്രതിസന്ധിയും നിലവിലുള്ള രാഷ്ട്രീയ സ്ഥിതിഗതികളും വിശദീകരിക്കാന്‍ ഈ മാസം 10 മുതല്‍ 15 വരെ സംസ്ഥാനത്തെ എല്ലാ ലോക്കല്‍ കേന്ദ്രങ്ങളിലും പ്രകടനവും പൊതുയോഗങ്ങളും സംഘടിപ്പിക്കാന്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു.
രാജ്യത്തു പ്രചാരത്തിലുള്ള പണത്തിന്റെ 86 ശതമാനമാണു നവംബര്‍ എട്ടിനു രാത്രി മോദി സര്‍ക്കാര്‍ അസാധുവാക്കിയത്. ഇതിനുപകരം പുതിയ നോട്ടുകള്‍ കൊണ്ടുവന്നില്ല. വികസിത രാജ്യങ്ങളില്‍ പോലും പണരഹിത സമ്പദ്ഘടനയല്ല ഉള്ളത്. എന്നാല്‍ മോദി ഇന്ത്യയെ പണരഹിത സമ്പദ്‌വ്യവസ്ഥയാക്കുമെന്നു സ്വപ്നം കാണുകയാണ്. കേരളത്തില്‍ സമീപകാലത്ത് മാവോയിസ്റ്റുകള്‍ നടത്തിക്കൊണ്ടിരിക്കുന്ന ആശയപ്രചരണത്തെ തുറന്നു കാണിക്കാന്‍ ആവശ്യമായ പ്രചരണങ്ങള്‍ ഈ ഘട്ടത്തില്‍ സംഘടിപ്പിക്കാനും തീരുമാനം കൈക്കൊണ്ടു.
അതേസമയം ദേശീയ ഭക്ഷ്യ ഭദ്രതാ നിയമത്തിന്റെ പേരില്‍ റേഷന്‍ വിതരണം താറുമാറാക്കിയ കേന്ദ്ര സര്‍ക്കാരിന്റെ നടപടിയ്‌ക്കെതിരേയും ശക്തമായ ജനരോക്ഷം ഉയരണമെന്നു സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ഭക്ഷ്യഭദ്രതാ നിയമം നടപ്പാക്കുന്നതിനു സാവകാശം അനുവദിക്കണമെന്നു കേന്ദ്ര സര്‍ക്കാരിനോടു സംസ്ഥാന സര്‍ക്കാര്‍ നിരവധി തവണ അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ പരിഗണിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായില്ല. ഇതിന്റെ ഫലമായി മുന്‍ഗണനാ ലിസ്റ്റില്‍ അര്‍ഹരായവരെ ഉള്‍പ്പെടുത്തുന്നതിനു സാധിക്കാതെ വരുകയും റേഷന്‍ വിതരണം ചിലയിടങ്ങളില്‍ തടസപ്പെടുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."