നോട്ട് അസാധുവാക്കല്‍: എല്‍.ഐ.സിയില്‍ എത്തിയ നിക്ഷേപം 2300 കോടി
മുംബൈ: നോട്ട് അസാധുവാക്കല്‍ പലര്‍ക്കും ദുരിതമായപ്പോള്‍ തങ്ങള്‍ക്ക് ഗുണകരമായെന്നാണ് എല്‍.ഐ.സി പറയുന്നത്. നോട്ട് അസാധുവാക്കികൊണ്ടുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വന്നതോടെ എല്‍.ഐ.സിയുടെ ജീവന്‍ അക്ഷയ് പെന്‍ഷന്‍ പ്ലാനിലേക്ക് കോടികളുടെ നിക്ഷേപമാണെത്തിയത്. പോളിസി ഉടമയുടെ ജീവിതകാലം മുഴുവന്‍ നിശ്ചിത തുക നല്‍കുന്ന ആന്വിറ്റി പ്ലാനാണ് ജീവന്‍ അക്ഷയ്. എല്‍.ഐ.സിയുടെ ചരിത്രത്തിലാദ്യമായി ഒരു വ്യവസായി ഈ പ്ലാനിലേക്ക് 50 കോടിയുടെ പ്രീമിയം അടച്ച് സ്ഥാപനത്തെ ഞെട്ടിച്ചിരിക്കുകയാണ്. മുബൈ ദാദര്‍ ശാഖയിലാണ് റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരന്‍ കൂടിയായ വ്യവസായി ജീവന്‍ അക്ഷയ് പെന്‍ഷന്‍ പ്ലാനില്‍ കോടികളുടെ നിക്ഷേപമിറക്കിയത്.
നോട്ട് അസാധുവാക്കല്‍ നടപടിയെ തുടര്‍ന്ന് നിരവധി സമ്പന്നര്‍ പൊളിസികളില്‍ പണം മുടക്കിയിട്ടുണ്ട്. ഒരു ബോളി വുഡ് നടന്‍ പെന്‍ഷന്‍ പ്ലാനില്‍ നിക്ഷേപിച്ചത് രണ്ട് കോടി രൂപയാണ്.
ഓരോ വര്‍ഷവും ആന്വിറ്റിയായി ഇദ്ദേഹത്തിന് 15 ലക്ഷം രൂപ ലഭിക്കും. ഇത് നവമാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെ പണം നിക്ഷേപിച്ച ശാഖയോട് എല്‍.ഐ.സി ഉന്നതര്‍ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.
പ്ലാനിന്റെ റിട്ടേണ്‍ റിവൈസ് ചെയ്യുന്നതിന്റെ അവസാന ദിവസമായ നവംബര്‍ 30ന് റെക്കോര്‍ഡ് തകര്‍ത്തുള്ള പ്രീമിയം കളക്ഷനുകളാണ് എല്‍.ഐ.സിക്ക് ലഭിച്ചത്. 2300 കോടി രൂപയാണ് നോട്ട് എല്‍.ഐ.സിയില്‍ എത്തിയത്.
നോട്ട് അസാധുവാക്കലിനെതുടര്‍ന്ന് നിക്ഷേപ പലിശ ബാങ്കുകള്‍ കുറച്ചതാണ് ജീവന്‍ അക്ഷയ് പോളിസിയിലേക്ക് മാറാന്‍ പലരേയും പ്രേരിപ്പിച്ചത്. മാത്രമല്ല ബാങ്കുകളില്‍ പലിശ നിരക്കുകള്‍ കുത്തനെ കുറയുമെന്ന സാധ്യതയുണ്ടെന്ന വിവരവും കോടീശ്വരന്മാരെ പൊളിസിയിലേക്ക് ആകര്‍ഷിക്കാന്‍ പ്രേരിപ്പിച്ചത്. ജീവന്‍ അക്ഷയ് പ്ലാന്‍ വഴി എല്‍.ഐ.സിക്ക് വാര്‍ഷിക നേട്ടത്തില്‍ 70 ശതമാനത്തിന്റെ വര്‍ധനവുണ്ടായെന്ന് എല്‍.ഐ.സി എം.ഡി ഉഷ സാംഗ്്‌വാന്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."