നിയമക്കുരുക്കിനൊടുവില്‍ മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
റിയാദ്: മഞ്ഞപ്പിത്ത ബാധയെ തുടര്‍ന്ന് രണ്ടാഴ്ച മുന്‍പ് മരണപ്പെട്ട കൊല്ലം കുണ്ടറ സ്വദേശി അലക്സിന്റെ മൃതദേഹം ഒടുവില്‍ നാട്ടിലെത്തിച്ചു. കുടുംബമായി സഊദിയില്‍ കഴിഞ്ഞിരുന്ന ഇവരുടെ താമസ രേഖ രണ്ടു വര്‍ഷമായി പുതുക്കാതിരുന്നതും കുടുംബങ്ങളുടെ പാസ്പോര്ട്ടിലാത്തതിനെ തുടര്‍ന്നുമാണ് ഇദ്ദേഹത്തിന്റെ മൃതദേഹം നിയമക്കുരുക്കില്‍പ്പെട്ട് കഴിഞ്ഞിരുന്നത്.
ഇവിടെ ജനിച്ച രണ്ട് കുട്ടികള്‍ക്കും ഇഖാമ പോലും ഇല്ലാത്തതും ഒരാള്‍ക്ക് പാസ്പോര്‍ട്ടും ഇല്ലാത്തതും റെന്റ് എ കാര്‍ കമ്പനിയില്‍ 40000 റിയാല്‍ കുടിശ്ശിക ബാധ്യതയാക്കിയതും പ്രശ്നം കൂടുതല്‍ സങ്കീര്‍ണ്ണമാക്കുകയായിരുന്നു. ഒടുവില്‍ മലയാളി ഫെഡറേഷന് ജിസിസി കോര്‍ഡിനേറ്റര്‍ തര്‍ഹീല്‍ മേധാവിയുമായി ചര്‍ച്ച നടത്തിയതിനെ തുടര്‍ന്ന് പിഴകള്‍ ഒഴിവാക്കി കുടുംബത്തോടൊപ്പം മൃതദേഹം നാട്ടിലേക്ക് അയക്കാന്‍ ഫൈനല്‍ എക്സിറ്റ് അനുവദിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."