നോട്ട് ക്ഷാമം കാര്‍ഷിക മേഖലയെയും ബാധിച്ചു
കുട്ടനാട്: കേന്ദ്ര സര്‍ക്കാറിന്റ് നോട്ട് പിന്‍വലിക്കല്‍ കുട്ടനാട്ടിലെ കര്‍ഷകരെയും ബാധിച്ചു. നവംബര്‍ എട്ടു മുതല്‍ കര്‍ഷകര്‍ഷക്ക് കണ്ണീര്‍ കാലമാണ്.
നവംബര്‍ രïു വരെയുള്ള നെല്‍കര്‍ഷകരുടെ കേന്ദ്ര വിഹിതം ബാങ്കുകളില്‍ എത്തിയിട്ടുï് .എന്നാല്‍ ജില്ലാ സഹകരണ ബാങ്കില്‍ നിന്നും ,സൊസൈറ്റികളില്‍ നിന്നും ഒരു ദിവസം ഇരുപത്തിനാലായിരം രൂപ മാത്രം ഇടപാടു നടത്താന്‍ നിര്‍േദശം വന്നതോടെ കര്‍ഷകര്‍ക്ക് പണം ലഭിക്കാതായി .ഇതോടെ പുഞ്ചകൃഷി നടത്തുന്ന കര്‍ഷകരും ബുദ്ധിമുട്ടിലായിരിക്കുകയാണ്.വളം വാങ്ങാനും, തൊഴിലാളികള്‍ക്ക് കൂലി നല്‍കാനും കഴിയാത്ത സ്ഥിതിയാണ് കുട്ടനാട്ടിലുള്ളത്.നൂറു കിലോ നെല്ല് സംഭരിക്കുമ്പോള്‍ കര്‍ഷകര്‍ക്ക് നല്‍കേï 2250 രൂപയില്‍ സംസ്ഥാന സര്‍ക്കാര്‍ വിഹിതവും നല്‍കിയിട്ടില്ല.
ആറു ജില്ലകളിലെ 66891 കര്‍ഷകര്‍ക്ക് 298 കോടി രൂപയാണ് നല്‍കാനുള്ളത്. നോട്ടു വിഷയമുïായതോടെ സ്വര്‍ണ്ണം പണയം വെച്ചും, കൈ വായ്പ മേടിച്ചും കൃഷി മുന്നോട്ടു കൊïുപോകാനുള്ള സാധ്യതകളും ഇല്ലാതായതായി കര്‍ഷകര്‍ പറയുന്നു.പണത്തിന്റ് ക്ഷാമം മൂലം നടന്നുകൊïിരുന്ന നെല്ല് സംഭരണവും നിലച്ചു.
നെല്ല് കൂടിയിട്ട് മഴയെ പേടിച്ച് കഴിയുകയാണ് സംഭരണം നിലച്ച പ്രദേശങ്ങളിലെ കര്‍ഷകര്‍.കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കി സംസ്ഥാന സര്‍ക്കാര്‍ ഉചിതമായ നടപടി സ്വീകരിക്കണമെന്നാണ് കര്‍ഷക സംഘടനകളുടെയും ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."